Get Rid of House Flies : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച ശല്യം. പ്രത്യേകിച്ച് ചക്ക, മാങ്ങ പോലുള്ള പഴങ്ങൾ ധാരാളമായി വീട്ടിനകത്ത് കൊണ്ടു വന്നു വയ്ക്കുമ്പോഴാണ് ഇത്തരത്തിൽ ഈച്ചകൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ കയറിക്കൂടുന്ന ഈച്ചകൾ കഴിക്കാനുള്ള ഭക്ഷണത്തിലും മറ്റും വന്നിരുന്ന് രോഗങ്ങൾ പരത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അടുക്കള പോലുള്ള ഭാഗങ്ങളിൽ
ഇവയെ നശിപ്പിക്കാനായി അണുനാശിനികൾ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സന്ദർഭങ്ങളിൽ അടുക്കളയിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ തയ്യാറാക്കാവുന്ന ഒരു ഫലവത്തായ സൊല്യൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു സൊലൂഷൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ചെറുനാരങ്ങയുടെ നീരും, ഗ്രാമ്പുവുമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടു മുതൽ മൂന്നെണ്ണം വരെ ചെറുനാരങ്ങ എടുത്ത് മുറിച്ച്
അതിന്റെ നീര് പൂർണമായും എടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് അളവിൽ പച്ചവെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുത്ത് അരിച്ചു മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തിൽ 20 എണ്ണം ഗ്രാമ്പൂ ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളം കൂടി ഒഴിച്ച് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ഗ്രാമ്പുവിന്റെ നിറവും മണവും വെള്ളത്തിലേക്ക് നല്ല രീതിയിൽ ആഴ്ന്നിറങ്ങിയതിനു ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ അതു കൂടി തയ്യാറാക്കി വച്ച നാരങ്ങാനീരിനോടൊപ്പം ചേർത്ത് മിക്സ് ചെയ്തെടുക്കണം.
ശേഷം ഒരു പ്ലാസ്റ്റിക് ബോട്ടിലോ അല്ലെങ്കിൽ സ്പ്രേ ബോട്ടിൽ വീട്ടിൽ ഉണ്ടെങ്കിൽ അതോ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച സൊലൂഷൻ ഒഴിച്ചു കൊടുക്കുക. ശേഷം ഈച്ച വരുന്ന ഭാഗങ്ങളിൽ ഈയൊരു ലിക്വിഡ് നല്ല രീതിയിൽ സ്പ്രേ ചെയ്ത് കൊടുക്കണം. കൂടാതെ തുടക്കാനുള്ള വെള്ളത്തിലും മറ്റും ഈ ലിക്വിഡ് ഒഴിച്ച ശേഷം ഉപയോഗിക്കുകയാണെങ്കിൽ ഈച്ച ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu