ഒരു സ്പൂൺ ഉപ്പു മാത്രം മതി എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം! കപ്പ കൃഷിക്കാർ പറഞ്ഞു തന്ന ഞെട്ടിക്കുന്ന സൂത്രം!! | Get Rid of Rat in House

Get Rid of Rat in House : മഴക്കാലമായാൽ വീടുകളിൽ എലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മാത്രമല്ല ഈയൊരു സാഹചര്യത്തിൽ എലിപ്പനി പോലുള്ള അസുഖങ്ങളും കൂടുതലായി പടർന്നു പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ നിന്നും എലിശല്യം പാടെ ഒഴിവാക്കാനായി ചെയ്യാവുന്ന ചില വഴികൾ വിശദമായി അറിഞ്ഞിരിക്കാം. എലിയെ തുരത്താനായി ചെയ്യാവുന്ന ആദ്യത്തെ രീതി തവിടു പൊടി ഉപയോഗിച്ചിട്ടുള്ളതാണ്.

അതിനായി രണ്ട് ടീസ്പൂൺ അളവിൽ തവിട് പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും കുറച്ച് നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ തവിടിന്റെ മണം കാരണം എലി ആ ഭാഗങ്ങളിൽ എത്തുകയും അത് കഴിച്ച ശേഷം ചാവുകയും ചെയ്യുന്നതാണ്. മറ്റൊരു രീതി തവിടിനൊപ്പം കുറച്ച് സിമന്റ് കൂടി മിക്സ് ചെയ്ത് വയ്ക്കുന്ന രീതിയാണ്. തവിടും സിമന്റും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം എലി വരുന്ന ഭാഗങ്ങളിൽ ഈ ഒരു കൂട്ട് കൊണ്ടു വയ്ക്കാവുന്നതാണ്.

എലിയെ തുരത്താനായി ചെയ്യാവുന്ന മറ്റൊരു രീതിയാണ് കടലമാവും, ഗോതമ്പ് പൊടിയും, ബേക്കിംഗ് സോഡയും, പാരസെറ്റമോൾ ഗുളികയും പൊടിച്ചു ചേർത്ത കൂട്ട്. ഇത് വീടിന്റെ പല ഭാഗങ്ങളിലായി കൊണ്ടു വയ്ക്കുകയാണെങ്കിൽ എലിശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്.എലിയെ തുരത്താനായി തീർച്ചയായും ഈ രീതികളിൽ ഏതെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. കൃഷിയിടങ്ങളിലെ എലിശല്യം ഇല്ലാതാക്കാനായി ഉപയോഗിക്കാവുന്ന ഒരു ഇലയാണ് ശീമക്കൊന്ന. പ്രത്യേകിച്ച് കപ്പ പോലുള്ള കിഴങ്ങുകൾ നടുന്നതിന് മുൻപായി നടാൻ പോകുന്ന ഭാഗത്തെ മണ്ണ് ഉഴുതുമ്പോൾ കുറച്ച് ശീമ കൊന്നയുടെ ഇല ഇട്ട് ശേഷം

കൃഷി ചെയ്യുകയാണെങ്കിൽ ആ ഭാഗങ്ങളിലെ എലി ശല്യം ഒഴിവാക്കാനായി സാധിക്കും. ഒരു ലിക്വിഡ് ഉപയോഗപ്പെടുത്തിയും വീട്ടിൽ നിന്നും എലിശല്യം ഇല്ലാതാക്കാനായിട്ട് സാധിക്കുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് വെളുത്തുള്ളിയുടെ തൊലിയും ഗ്രാമ്പുവും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. ശേഷം ഒരു സ്പൂൺ അളവിൽ ഡെറ്റോൾ കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. എലി ശല്യം ഉള്ള ഭാഗങ്ങളിൽ ഈ ഒരു ലിക്വിഡ് തളിച്ചു കൊടുത്താൽ മതി. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Get Rid of Rat in House Video Credit : SN beauty vlogs

Easy Get Rid Of PestsGet rid ofGet Rid Of RatGet Rid Of RatsKitchen TipsSaltSalt TipsTipsTips and Tricks