നമ്മുടെ നാടുകളിൽ തന്നെ കിട്ടുന്ന ഒരുപാട് സാധനങ്ങൾ കൊണ്ട് കുറഞ്ഞ രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇപ്പോഴത്തെ കാലങ്ങളിൽ ഗ്രോബാഗ് കൃഷി വളരെ വ്യാപകമാണല്ലോ. നമ്മുടെ വീടുകളിലും തൊടികളിലും നിൽക്കുന്ന വാഴയുടെ തടം, വാഴയുടെ പോള, വാഴനാര് എന്നിവ ഉണ്ടെങ്കിൽ
ഗ്രോബാഗിൽ നിറച്ച് കൃഷി ചെയ്യാവുന്നതാണ്. വെട്ടിയ വാഴയുടെ എല്ലാ ഭാഗങ്ങളും ഗ്രോബാഗിൽ നിറയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. വാഴ പോളയിൽ ധാരാളം വായു അറകൾ ഉണ്ടെന്നുള്ള കാര്യം എത്രപേർക്ക് അറിയാം. കൂടാതെ ഇതിനകത്ത് ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. വാഴപ്പോള ചെറിയ രീതിയിൽ കട്ട് ചെയ്ത് എടുത്ത് ഗ്രോബാഗിൽ നിറയ്ക്കുന്നതാണ്.
അതുപോലെ വാഴയില കീറി എടുത്തതിനു ശേഷം ചെറുതായി കട്ട് ചെയ്ത് ഗ്രോബാഗിൽ നിറയ്ക്കാവുന്നതാണ്. നനവ് നിൽക്കാനായി ഏറ്റവും നല്ലൊരു മാർഗമാണിത്. കൂടാതെ ഉണങ്ങിയ വാഴനാര് ചെറുതായി കട്ട് ചെയ്ത് ഗ്രോബാഗിൽ നിറയ്ക്കാവുന്നതാണ്. അടുത്തതായി വേണ്ടത് കുറച്ച് ശീമക്കൊന്നയുടെ ഇലയാണ്. ശീമക്കൊന്നയുടെ ഇല ലഭിക്കാത്തവർ വേറെ ഏതെങ്കിലും
തരത്തിലുള്ള ഇല എടുത്താൽ മതിയാകും. അധികം ഉണങ്ങാത്ത ചാണകപ്പൊടിയും കുറച്ച് എല്ലുപൊടിയും കൂടി ബാഗിൽ നിറക്കുക. ഇവയെല്ലാം ഇലകളുടെ കൂടെ പെട്ടെന്ന് അഴുകി ചേരുന്നവയാണ്. വാഴപ്പിണ്ടി വളരെ കട്ടികുറഞ്ഞ് കട്ട് ചെയ്തു ഇട്ടു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Rema’s Terrace Garden