ഇഞ്ചി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഞൊടിയിടയിൽ അടിപൊളി ടേസ്റ്റിലും മണത്തിലും കിടിലൻ ഇഞ്ചി കറി റെഡി!! | Inji Curry Recipe

Inji Curry Recipe : ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. കേരള സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിലൊന്നാണ് ഇഞ്ചി കറി. ചെറിയ അളവിൽ മാത്രം വിളമ്പാറുണ്ടെങ്കിലും സദ്യയുടെ രുചി പൂർണമാക്കുന്നതിൽ ഇഞ്ചിക്കറിക്ക് വലിയ പങ്കുണ്ട്. രുചിക്ക് പുറമെ ദഹനത്തിന് സഹായിക്കുന്ന ഗുണവും ഇഞ്ചിക്കറിയുടെ പ്രധാന ആകർഷണമാണ്. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. ഒരിക്കൽ തയ്യാറാക്കി നോക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന ഒരു ക്ലാസിക് സദ്യ വിഭവമാണിത്.

തലമുറകളായി കേരളീയരുടെ അടുക്കളകളിൽ തയ്യാറാക്കപ്പെടുന്ന ഇഞ്ചിക്കറി പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരുപിടി അളവിൽ ഇഞ്ചി തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, അതിന്റെ പകുതി അളവിൽ ചെറിയ ഉള്ളി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക്, ഒരു പിടി അളവിൽ കറിവേപ്പില, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കായം, ശർക്കര, എണ്ണ, പുളിവെള്ളം ഇത്രയുമാണ്.

ചേരുവകൾ

  • ഇഞ്ചി – 200 ഗ്രാം
  • ചുവന്നുള്ളി – 10 (ഇടത്തരം വലിപ്പം)
  • പച്ചമുളക് – 3
  • കറിവേപ്പില
  • പുളി – ഒരു വലിയ നാരങ്ങ വലുപ്പം (40 ഗ്രാം)
  • വെളിച്ചെണ്ണ
  • കടുക് – 1 ടീസ്പൂൺ
  • മുളകുപൊടി – 1 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • വറുത്ത ഉലുവപ്പൊടി – 1/4 ടീസ്പൂൺ
  • കായം പൊടി – 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 2 നുള്ള്
  • ചൂടുവെള്ളം – 1 കപ്പ്
  • ശർക്കര – 3 1/2 ടീസ്പൂൺ
  • ഉപ്പ്

How to Make Tasty Inji Curry Recipe

ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് ഇഞ്ചി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ഇഞ്ചിയുടെ നിറമെല്ലാം മാറി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. അതേ എണ്ണയിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റി ക്രിസ്പാക്കി എടുക്കുക. എടുത്തുവെച്ച ചേരുവകളെല്ലാം ചൂടാറി കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. നേരത്തെ വറുത്തെടുക്കാനായി ഉപയോഗിച്ച എണ്ണയിലേക്ക് കുറച്ച് കടുകും, കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റുക. ശേഷം എടുത്തുവച്ച പൊടികളെല്ലാം എണ്ണയിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് ഇളക്കുക.

തയ്യാറാക്കി വെച്ച പുളിവെള്ളം പൊടികളുടെ കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഒന്നര കപ്പ് അളവിൽ ഇളം ചൂടുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് തിളച്ചു തുടങ്ങുമ്പോൾ പൊടിച്ചുവെച്ച ഇഞ്ചി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി മധുരത്തിന് ആവശ്യമായ ശർക്കര കൂടി കറിയിലേക്ക് ചേർത്ത് ഒന്നുകൂടി കുറുക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിലൂടെ രുചികരമായ ഇഞ്ചിക്കറി തയ്യാറാക്കി എടുക്കാവുന്നതാണ്. ശർക്കര ചേർക്കുമ്പോൾ മധുരം അധികമാകാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sheeba’s Recipes

Inji CurryInji Curry RecipePuli InjiPuli Inji RecipeRecipeSadhyaSadhya RecipeTasty RecipesVegVeg Recipe