Kannimoola Bedroom Astrology : ഓരോ ദിശയും ഓരോ തരത്തിലുള്ള ഊർജ്ജം ആണ് നൽകുന്നത്. കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകത മൂലം കേരളത്തിലെ വാസ്തുവിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. വീടിന്റെ കന്നിമൂല ആണ് അതിൽ ഒന്ന്. വീടിന്റെ തെക്ക് പടിഞ്ഞാറ് ആണ് വീടിന്റെ കന്നി മൂല സ്ഥിതി ചെയ്യുന്നത്. വാസ്തു പ്രകാരം പുരുഷന്റെ കാൽ ആണ് ഇവിടം. അവിടെ പ്രധാന കിടപ്പ് മുറി വരാൻ പാടില്ല എന്നാണ് ശാസ്ത്രം.
പക്ഷെ കേരളത്തിന്റെ ഭൂപ്രകൃതി കാരണം ഇവിടെ ഗൃഹനാഥന്റെ കിടപ്പ് മുറി ആവുന്നത് അത്യുത്തമം ആണ്. സാമ്പത്തിക ഉയർച്ചയും ഐക്യവും ഇതിലൂടെ കൈവരിക്കാം. ഉറങ്ങുമ്പോൾ എന്നാൽ തെക്കോട്ടു തല വച്ച് കിടക്കുന്നതാണ് ഉത്തമം. ഇതിലൂടെ രാവിലെ ഉണരുമ്പോൾ ഊർജ്ജസ്വലത കൈവരിക്കാം എന്നാണ് പറയുന്നത്. വടക്കോട്ട് തല വയ്ക്കാൻ പാടില്ല. അത് പോലെ തന്നെ ഈ മുറിയിൽ കിടക്കുമ്പോൾ അത് കണ്ണാടിയിൽ കാണാൻ പാടില്ല.
ഇല്ലെങ്കിൽ ദുരിതം ഉറപ്പ്. അത് പോലെ തന്നെ ദുഃസ്വപ്നം കാണാനും സാധ്യത കൂടുതൽ ആണ്. പ്രായമായവരുടെ മുറി, കുട്ടികളുടെ പഠനമുറി എന്നിവ ആവാം. ചിലർക്കെങ്കിലും രാത്രിയിൽ കിടക്കുമ്പോഴും ഉണരുമ്പോഴും ജപിക്കുന്ന ശീലം ഉണ്ട്. ഇവിടെ ഇരുന്ന് ജപിക്കുന്നത് വളരെ നല്ലതാണ്. അതു പോലെ തന്നെ കന്നിമൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇളം നിറത്തിലെ പെയിന്റ് വേണം അടിക്കാനായി.
അത് വീടിന്റെ ഉയർച്ചയ്ക്ക് കാരണമാണ്. തെക്ക് പടിഞ്ഞാറേ ദിശയിൽ വേണം അലമാര വരേണ്ടത്. ഇതിൽ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്നത് വളരെ നല്ലത്. കന്നിമൂലയിൽ വാതിലിനു നേരെ കിടക്ക വരാൻ പാടില്ല. ഇങ്ങനെ കന്നിമൂലയിൽ എന്തൊക്കെ ആവാം. എന്തൊക്കെ ആവാൻ പാടില്ല എന്നതിനെ പറ്റി വിശദമായി അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit : ക്ഷേത്ര പുരാണം