വീട്ടിൽ ഭാഗ്യം കൊണ്ടു വരും ലക്കി ബാംബൂ! ഇത്ര എളുപ്പമായിരുന്നോ ലക്കി ബാംബു വളർത്താൻ; ലക്കി ബാംബൂ വീട്ടിൽ തഴച്ചു വളരാൻ ഇങ്ങനെ ചെയ്തു നോക്കൂ!! | Lucky Bamboo Care

Lucky Bamboo Care

Lucky Bamboo is a low-maintenance indoor plant known for bringing good luck and positive energy. It grows well in water or soil and prefers indirect sunlight. Use clean, chlorine-free water and change it every 7–10 days to prevent root rot. Trim yellow or overgrown stalks regularly to maintain shape and health. Avoid direct sunlight and extreme temperatures, which can harm the plant. With proper care, Lucky Bamboo can thrive for years, making it a perfect addition to homes and offices.

Lucky Bamboo Care : ലക്കി ബാംബൂ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി എത്തുന്ന കാര്യമാണ് ഫെങ് ഷുയി. ആ വിശ്വാസ പ്രകാരം വീട്ടിലേക്ക് ഭാഗ്യം കൊണ്ടു വരാനുള്ള കഴിവ് ഈ ചെടികൾക്ക് ഉണ്ട്. പേരിൽ ബാംബൂ എന്ന് ഉണ്ടെങ്കിലും മുള വർഗ്ഗത്തിൽ പെട്ടതല്ല ലക്കി ബാംബൂ. ഇതിന്റെ പരിപാലനമാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.ലക്കി ബാംബൂ വീടിന്റെ കിഴക്ക് ഭാഗത്ത് വച്ചാൽ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് വിശ്വാസം.

തെക്ക് കിഴക്ക് ഭാഗത്താണ് എങ്കിൽ സമ്പത്തിന് നല്ലതാണ് എന്നും കണക്കാക്കപ്പെടുന്നു. വെള്ളത്തിലും മണ്ണിലും നടാവുന്ന ഒന്നാണ് ഈ ചെടി. സൂര്യപ്രകാശം വേണ്ടേ വേണ്ട ഈ ചെടിക്ക്. മണ്ണിൽ നടാൻ ആയാലും ആദ്യം ഒരാഴ്ച എങ്കിലും വെള്ളത്തിൽ ഇട്ട് വച്ച് വേര് വരണം. എന്നാലാണ് പെട്ടെന്ന് വളരുക. ലക്കി ബാംബൂ ഇടയ്ക്കിടയ്ക്ക് മുറിച്ചു കൊടുത്താൽ മാത്രമേ പുതിയ ചെടി വരുകയുള്ളു.

ഇല്ലെങ്കിൽ ഇവ നീളം വച്ചു പോവുകയേ ഉള്ളൂ. മുറിക്കുമ്പോൾ അതിന്റെ നോട്‌ ഉള്ള ഭാഗം നോക്കി മുറിക്കണം. അതിൽ നിന്നും മാത്രമേ വേര് വരുകയുള്ളൂ. തൈ ഉണ്ടാക്കാൻ വേണ്ടി എവിടെ വച്ചാണ് മുറിക്കേണ്ടത് എന്ന് കൃത്യമായി മനസിലാക്കാൻ വീഡിയോ കാണാം.ഇല മഞ്ഞ ആവുന്നതും ഇലയുടെ അറ്റത്ത് ബ്രൗൺ നിറം ആവുന്നതുമാണ് ഇവയിൽ പ്രധാനമായും കണ്ടു വരുന്ന രണ്ടു പ്രശ്നങ്ങൾ.

വെള്ളത്തിലെ ക്ളോറിൻ ആണ് ഇതിന് കാരണം. ഇത് ഒഴിവാക്കാനായി വെള്ളം ഒരു ഇരുപത്തി നാല് മണിക്കൂർ തുറന്നു വയ്ക്കണം. അതിന് ശേഷം മാത്രം ചെടി ഇട്ടു വയ്ക്കുക. അപ്പോൾ ഇനി നിങ്ങളുടെ വീടിന്റെ ആകത്തളത്തിലും ഇനി ലക്കി ബാംബൂ ഭാഗ്യം കൊണ്ടു വരാനായി നട്ടു പിടിപ്പിക്കുമല്ലോ.Video Credit : INDOOR PLANT TIPS

Lucky Bamboo Care Tips

  • Light: Keep in bright, indirect sunlight; avoid direct rays.
  • Water: Use clean, chlorine-free water and change it every 7–10 days.
  • Temperature: Maintain room temperature; avoid placing near heat or cold drafts.
  • Pruning: Trim yellow or overgrown stalks to promote healthy growth.
  • Soil (Optional): Can be grown in soil with good drainage if not kept in water.

Read also : വീട്ടിലുള്ള ഈ ഒരു പൊടി മാത്രം മതി! മണിപ്ലാന്റ് വെള്ളത്തിൽ ഇടതൂർന്നു തഴച്ചു വളരും! മണിപ്ലാന്റ് ഭ്രാന്ത് പിടിച്ച പോലെ വളരാൻ കിടിലൻ സൂത്രം!! | Money Plant Grow In Water

ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ ഒന്ന് സൂക്ഷിക്കണം ഈ ചെടിയെ! വീഡിയോ കണ്ടു നോക്കൂ ഞെട്ടും നിങ്ങൾ!! | Spider Plants Care Tips