പപ്പായ ഇല കൊണ്ട് മിക്സിയും ജാറും വൃത്തിയാക്കാം; കടുത്ത അഴുക്കും കറയും എളുപ്പത്തിൽ മാറ്റാം! | mixi cleaning tips using papaya leaf!

വീട്ടിലെ മിക്സിയും ജാറും സ്റ്റൗവും സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ വളരെ പെട്ടെന്ന് അഴുക്കും എണ്ണക്കറയും പിടിക്കാറുണ്ട്. പലതരം ക്ലീനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും ചിലപ്പോൾ ഉദ്ദേശിച്ച രീതിയിൽ വൃത്തിയാകാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന പപ്പായ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ലായനി ഉപയോഗിച്ചാൽ മിക്സി ജാറും മറ്റ് ഭാഗങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു എളുപ്പ മാർഗ്ഗമാണിത്.

ഇതിനായി ആദ്യം നല്ല പച്ച പപ്പായ ഇല ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. അതോടൊപ്പം ഒരു നാരങ്ങ മുറിച്ചും ചേർക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഈ കൂട്ട് നന്നായി തിളപ്പിച്ചെടുക്കണം. തിളപ്പിച്ച ശേഷം ലായനി അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും അല്പം ഡിഷ് വാഷ് ലിക്വിഡും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.

തയ്യാറാക്കിയ ഈ ലായനി മിക്സി ജാർ വയ്ക്കുന്ന ഭാഗങ്ങളിലെ കടുത്ത അഴുക്കും കറയും കളയാൻ ഉപയോഗിക്കാം. അതിനായി ആദ്യം ആ ഭാഗത്ത് കുറച്ച് പേപ്പർ കഷണങ്ങൾ വെച്ച് അതിന് മുകളിൽ ലായനി സ്പ്രേ ചെയ്യുക. കുറച്ചു സമയം അങ്ങനെ തന്നെ വെച്ച ശേഷം തുടച്ച് വൃത്തിയാക്കിയാൽ അഴുക്ക് എളുപ്പത്തിൽ മാറിക്കിട്ടും. മിക്സിയുടെ പുറംഭാഗങ്ങളും ഇതേ രീതിയിൽ വൃത്തിയാക്കാവുന്നതാണ്.

ഇതേ ലായനി സ്റ്റൗവിന്റെ കൗണ്ടർ ടോപ്പ്, സിങ്ക്, വാഷ് ബേസിൻ, ടോയ്ലറ്റ് തുടങ്ങിയ ഭാഗങ്ങൾ വൃത്തിയാക്കാനും ഉപയോഗിക്കാം. ലായനി സ്പ്രേ ചെയ്ത് കുറച്ചുനേരം വെച്ച ശേഷം തുടച്ചെടുക്കുമ്പോൾ അഴുക്കും കറയും മാറി നല്ല വൃത്തിയോടെ ലഭിക്കും. വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്ലീനിംഗ് ടിപ്പായതിനാൽ ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. credit : Anshis Cooking Vibe

Cleaning TipsKitchen TipsTips and Tricks