ഈ പൂവും ഇലയും മതി നരച്ച മുടി കറുപ്പിക്കാൻ! കെമിക്കൽ ഇല്ലാതെ ഒറ്റ യൂസിൽ തന്നെ റിസൾട്ട് കിട്ടുന്ന 100% നാച്ചുറൽ ഹെയർ ഡൈ!! | Natural Hair Dye Using Panikoorka and Hibiscus

Natural Hair Dye Using Panikoorka and Hibiscus

Natural Hair Dye Using Panikoorka and Hibiscus : പ്രായം കൂടുന്നതിന് മുമ്പേ നര കയറുകയാണോ? നാച്ചുറലായി മുടി കറുപ്പിക്കണോ? പനിക്കൂർക്ക വീട്ടിൽ ഉണ്ടോ? എങ്കിൽ ഈ ഒരു ഹോം മേഡ് ഡൈ പരീക്ഷിച്ചാലോ.. വീടിന്റെ വശങ്ങളിലും പറമ്പിലുമൊക്കെയായി നാം ദിനവും കാണുന്ന ഒന്നാണ് പനിക്കൂർക്ക. എന്നാൽ ഇതിന്റെ ഗുണങ്ങൾ പലർക്കും അറിയില്ല. മുടിയുടെ കട്ടി കൂട്ടാനും, കറുപ്പ് നിറം നൽകാനും സഹായിക്കുന്ന ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക.

അകാല നര അകറ്റി കൊണ്ട് യുവത്വം സംരക്ഷിക്കാൻ വീട്ടിൽ നിന്നു തന്നെ തയ്യാറാക്കാം ഇത് വച്ചൊരു അടിപൊളി ഡൈ. ഇതെങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിനായി ആദ്യം ആവിശ്യത്തിന് പനിക്കൂർക്കയില എടുക്കുക. കൂടെ നാടൻ ചെമ്പരത്തിയുടെ ഇതളുകളും എടുക്കുക. തുടർന്ന് കറിവേപ്പിലയും എടുക്കാം. ശേഷം ഇവ നന്നായി കഴുകി വൃത്തിയാക്കുക. ഇനി ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ചൂടാവാൻ വെക്കുക. ശേഷം രണ്ട് സ്പൂൺ ചായപ്പൊടി അതിലേക്ക് ചേർക്കാം. ഇത് അര ഗ്ലാസ് ആവുന്നത് വരെ വറ്റിക്കുക.

ശേഷം ഫ്ലെയിം ഓഫ് ചെയ്ത് ചൂടാറാനായി വെക്കുക. തുടർന്ന് മാറ്റി വെച്ച പനിക്കൂർക്കയിലയും, ചെമ്പരത്തിയും, കറിവേപ്പിലയും ഒരു മിക്സി ജാറിലേക്കിട്ട് അല്പം ചായപ്പൊടി വെള്ളവും അതിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു ചട്ടിയിൽ അല്പം മൈലാഞ്ചിപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടിയും എടുത്ത് നന്നായി മിക്സ്‌ ചെയ്യുക. ഹൈ ഫ്ലെയ്മിൽ തന്നെയായിരിക്കണം ഇത് ചെയ്യേണ്ടത്. കറുപ്പ് നിറം ആവുന്നത് വരെ ഇങ്ങനെ ചെയ്യണം. തുടർന്ന് അല്പം ചായപ്പൊടി വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക. പിന്നീട് അരച്ചു വച്ചിരിക്കുന്ന മിക്സ്‌ ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കണം.

ഇനി ഇത് ഒരു രാത്രി മുഴുവൻ അടച്ചു വെക്കുക. ശേഷം തലയിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം കഴുകി കളയാം. ഉപയോഗിച്ച് കഴിഞ്ഞതിന്റെ ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും എങ്ങിനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ നാച്ചുറൽ ഹെയർ ഡൈ പരീക്ഷിച്ചു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Natural Hair Dye Using Panikoorka and Hibiscus Credit : Vichus Vlogs

Natural Hair Dye Using Panikoorka and Hibiscus: 10 Easy Tips

  • Panikoorka and hibiscus are traditionally used in natural hair-care routines.
  • Hibiscus can help condition hair and improve its overall appearance.
  • Fresh hibiscus leaves and flowers can be used in a homemade hair pack.
  • Panikoorka leaves are traditionally used in herbal hair-care preparations.
  • Grind the ingredients into a smooth paste for easier hair application.
  • Apply the herbal mixture evenly to the scalp and hair.
  • Leave it on for a short time before washing with a mild shampoo.
  • Do a patch test before using any new herbal preparation.
  • This natural hair pack may improve hair softness and shine.
  • Panikoorka and hibiscus are not scientifically proven to permanently turn white hair black.

Read also : വെളുത്ത മുടി കറുപ്പിക്കാൻ ഈ വീട്ടിലെ ഒരു സാധനം മതിയോ? തയ്യാറാക്കുന്ന രീതിയിൽ തന്നെയാണ് പ്രധാന രഹസ്യം! | Natural Hair Dye for White Hair