വേനൽക്കാലങ്ങളിൽ പത്തുമണി ചെടി നല്ലതുപോലെ തഴച്ചു വളർന്നു ധാരാളം പൂക്കൾ ഉണ്ടാകുന്നത് കാണാറുണ്ട്. അവ തഴച്ചു വളരാൻ ആയി എന്തുചെയ്യണം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പത്തുമണി ചെടികൾ നടുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ധാരാളമായി വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.
കൂടാതെ നേരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നടക്കുകയാണ് എങ്കിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും ഉണ്ടാകുന്ന പൂക്കൾക്ക് നല്ല കളറുകൾ ലഭിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പത്തുമണി ചെടികൾക്ക് ധാരാളം വെള്ളമൊഴിച്ചു കൊടുക്കാൻ പാടില്ല. രണ്ടുമൂന്നു ദിവസം കൂടുമ്പോൾ മാത്രം വെള്ളമൊഴിച്ചു കൊടുത്താൽ മതിയാകും ധാരാളം വെള്ളം ഒഴിച്ച്
കൊടുക്കുകയാണ് എങ്കിൽ പൂക്കൾ കുറയാൻ ആയി അത് കാരണമാകുന്നു. ആദ്യമായി മുട്ടുകൾ വരുന്ന സമയത്ത് തന്നെ ഇവ പ്രൂൺ ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ മുകൾവശം കട്ട് ചെയ്തു കൊടുക്കുകയാണെങ്കിൽ വീണ്ടും പുതിയ മുട്ടുകൾ ഉണ്ടാകുവാനും ശിഖരങ്ങൾ ഉണ്ടാകുവാനും അത് കാരണമാകുന്നു. പ്രൂൺ ചെയ്തു കൊടുത്താൽ മാത്രം മതിയാവുകയില്ല
നല്ല വള പ്രയോഗം കൂടി ഇവയ്ക്ക് നടത്തേണ്ടത് അത്യാവശ്യമാണ്. ഇനി വേണ്ടത് കുറച്ചു മണ്ണും ചാണകപ്പൊടിയും എല്ലുപൊടിയും കിച്ചൻ വേസ്റ്റ് ആണ്. കൂടാതെ കീടങ്ങളെ തുരത്താൻ ആയി കുറച്ച് വേപ്പിൻ പിണ്ണാക്ക് കൂടിയിട്ട് ഇവയെല്ലാം നല്ലതു പോലെ മിക്സ് ചെയ്തു എടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാം. Video credit : Poppy vlogs