ഒരു ബഡ്‌സ് മാത്രം മതി! ഇനി എന്നും ചെടികൾക്ക് വെള്ളം നനയ്ക്കേണ്ട! ഒരു കുപ്പി വെള്ളം കൊണ്ട് ഒരാഴ്ച്ച ചെടികൾ നനയ്ക്കാം!! | Plant Self Watering Tips

Plant Self Watering Tips

Plant Self Watering Tips : വീടിനെ അലങ്കരിക്കാൻ ചെറുതാണെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിൽ പൂന്തോട്ടം സെറ്റ് ചെയ്തു കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് യാത്രകളും മറ്റും പോകുമ്പോൾ ചെടികൾക്ക് ആവശ്യമായ വെള്ളം കൊടുക്കാൻ സാധിക്കില്ല എന്നതാണ്. മിക്കപ്പോഴും ടൂറെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും പകുതി ചെടികളും കരിഞ്ഞു പോകുന്ന അവസ്ഥയാണ് സംഭവിക്കുക.

എന്നാൽ ഇത്തരത്തിൽ ദീർഘദൂര യാത്രകൾ പോകുമ്പോൾ ചെടികൾക്ക് ആവശ്യത്തിന് വെള്ളം കിട്ടാനായി ചെയ്തു നോക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ഉപയോഗിക്കുന്ന ട്രിക്ക് പ്ലാസ്റ്റിക് കുപ്പി ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. ആദ്യം തന്നെ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് എടുത്ത് ഒരു ബഡ്സ് കടക്കാവുന്ന രീതിയിൽ നടുഭാഗത്തായി ഹോളിട്ട് കൊടുക്കുക. ശേഷം കുപ്പിയിൽ നിറയെ വെള്ളം നിറയ്ക്കുക. അടപ്പിലൂടെ ബഡ്സ് വെള്ളത്തിലേക്ക് മുങ്ങി നിൽക്കുന്ന രീതിയിലാണ് അടച്ചു വെക്കേണ്ടത്.

ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു കോലെടുത്ത് അതിലേക്ക് പ്ലാസ്റ്റിക് കുപ്പി വച്ച് റാപ്പ് ചെയ്തു കൊടുക്കുക. ഇത് തലകീഴായി ചെടിച്ചട്ടിയിലേക്ക് ഇറക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുപ്പിയിൽ നിന്നും കുറേശ്ശെയായി വെള്ളം ബഡ്സ് വഴി മണ്ണിലേക്ക് ഇറങ്ങുന്നതാണ്. ആവശ്യത്തിന് മാത്രം വെള്ളം കിട്ടുന്നത് കൊണ്ട് തന്നെ ചെടിക്ക് യാതൊരു കേടുപാടും സംഭവിക്കുകയും ഇല്ല. അടുത്തതായി ഒരേ സമയം മൂന്നോ നാലോ ചെടികൾക്ക് എങ്ങിനെ വെള്ളം എത്തിച്ചു കൊടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം കനമുള്ള ഉപയോഗിക്കാത്ത ഒരു പെയിന്റിംഗ് പാട്ട എടുത്ത് തലകീഴായി വയ്ക്കുക.

അതിനു ചുറ്റുമായി നനക്കേണ്ട ചെടികൾ നിരത്തി കൊടുക്കാം. ഒരു വലിയ പരന്ന പാത്രത്തിൽ നിറച്ച് വെള്ളം നിറയ്ക്കുക. അതിലേക്ക് ചെടികളുടെ എണ്ണത്തിന് അനുസരിച്ച് ചെറിയ തുണി കഷ്ണങ്ങൾ മുറിച്ചെടുക്കുക. പരന്ന പാത്രം പെയിന്റ് പാട്ടയ്ക്ക് മുകളിലായി വെച്ച് ചെടികളിലേക്ക് തുണിയിലൂടെ എളുപ്പത്തിൽ വെള്ളം എത്തിക്കാനായി സാധിക്കുന്നതാണ്. ഒന്നോ രണ്ടോ ആഴ്ചയെല്ലാം വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യങ്ങളിൽ ഈ ഒരു രീതിയിലൂടെ ചെടികൾക്ക് ആവശ്യമായ വെള്ളം നൽകാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World