Pressure Cooker Aviyal Recipe : പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ പെർഫെക്റ്റ് അവിയൽ തയ്യാറാക്കിയാലോ? ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് കല്യാണ സദ്യയിലെ രുചികരമായ അവിയൽ റെസിപ്പിയാണ്. സദ്യ ഉണ്ടാക്കുമ്പോൾ പലതരത്തിലുള്ള വിഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലാവരുടെയും മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ടാവും. സദ്യയിൽ പ്രധാന വിഭവം അവിയൽ തന്നെയാണ്. വിവിധതരം പച്ചക്കറികൾ ഒരുമിച്ച് ചേർത്ത് തയ്യാറാക്കുന്ന പോഷകസമൃദ്ധമായ കറിയാണ് അവിയൽ. രുചിയും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുന്ന അവിയൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയതിനാൽ പോഷകസമ്പുഷ്ടമാണ്.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഒരു തനത് വിഭവമാണ് അവിയൽ. അവിയൽ വളരെ എളുപ്പമാണെങ്കിൽ പോലും കുഴഞ്ഞു പോകുന്നു എന്നും, അധികം സമയം വേണമെന്നും, പച്ചക്കറി വേകാൻ എടുക്കുന്ന ആ ഒരു സമയം പോകും എന്നൊക്കെ പറയാറുള്ള ആൾക്കാർക്ക്, ഇത് വളരെ എളുപ്പത്തിൽ കുക്കറിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഈ അവിയിൽ. കൂടാതെ കുഴഞ്ഞു പോകുന്ന എന്ന പരാതിയും ഉണ്ടാവില്ല വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അപ്പോൾ എങ്ങിനെയാണ് പരമ്പരാഗത പാചകകലയുടെ മികവ് പ്രകടമാക്കുന്ന ഈ അവിയൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
- ചേന
- വെള്ളരിക്ക
- പച്ചക്കായ
- കാരറ്റ്
- മഞ്ഞൾ
- ഉപ്പ്
- തേങ്ങ
- ചുവന്നുള്ളി – 6
- പച്ചമുളക് – 4
- തൈര്
- വെള്ളം -1 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
- കറിവേപ്പില
Ingredients
- Yam
- Cucumber
- Raw banana
- Carrot
- Turmeric
- Salt
- Coconut
- Shallots-6
- Green chilli-4
- Curd
- water-1 tbsp
- Coconut oil-2 tbsp
- Curry leaves
How To Make Pressure Cooker Aviyal
അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ച് വെള്ളം കുക്കറിൽ വച്ചതിനു ശേഷം കട്ട് ചെയ്ത് വെച്ചിട്ടുള്ള പച്ചക്കറികൾ എല്ലാം അതിലേക്ക് ചേർത്ത് കൊടുത്ത്, കുറച്ചു ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് രണ്ടു വിസിൽ വച്ച് ഒന്ന് വേവിക്കുക. ശേഷം മറ്റൊരു ചട്ടിയിലേക്ക് മാറ്റിക്കഴിഞ്ഞ് അരയ്ക്കാൻ ആയിട്ട് തേങ്ങ, പച്ചമുളക്, ജീരകം, നന്നായി അരച്ചെടുത്ത് ഇതിലോട്ട് ചേർത്ത് ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത് ഈ അരപ്പ് എല്ലാം പച്ചക്കറിയിൽ നന്നായിട്ട് ചേർന്ന് കഴിയുമ്പോൾ അതിലേക്ക് പച്ചവെളിച്ചെണ്ണയും, കറിവേപ്പിലയും, ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാം.
ബാക്കി വിവരങ്ങളും എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടുനോക്കി ഈ രുചിയൂറും അവിയൽ ഉണ്ടാക്കി നോക്കൂ. അവിയൽ ഉണ്ടാക്കുമ്പോൾ പച്ചക്കറികൾ അധികം വേവിക്കരുത്; വെന്തുപോകാതെ മിതമായി വേവിക്കണം. പച്ചക്കറികൾ വേവിക്കാൻ വളരെ കുറച്ച് വെള്ളം മാത്രം ഉപയോഗിക്കുക. തേങ്ങക്കൂട്ട് ചേർത്ത ശേഷം അധികനേരം തിളപ്പിക്കാതിരിക്കുക. അവിയൽ തയ്യാറാക്കിയ ശേഷം കുറച്ച് സമയം മൂടിവെച്ചാൽ രുചി നന്നായി പിടിക്കും. അവിയൽ വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. Credit : Izzah’s Food World