റൈസ് കുക്കർ വീട്ടിലുണ്ടോ? ഇനി ഫ്രിഡ്‌ജും വേണ്ട കാസറോളും വേണ്ട! ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ്!! | Rice Cooker Tips

Rice Cooker Tips : ഇന്ന് മിക്ക വീടുകളിലും റൈസ് കുക്കറുകൾ ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. സാധാരണയായി ചോറ് ഉണ്ടാക്കുന്നതിന് മാത്രമായിരിക്കും ഇവ ഉപയോഗിക്കുന്നത്. എന്നാൽ അതേ റൈസ് കുക്കർ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. പല വീടുകളിലും റൈസ് കുക്കർ ഉപയോഗിക്കുന്നത് ചോറ് വേവിക്കാൻ മാത്രമാണ്. എന്നാൽ ഈ ചെറിയ ഉപകരണം കൊണ്ട് അതിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പലർക്കും അറിയില്ല. രാവിലെ തിരക്കുള്ള സമയത്തോ വൈകുന്നേരം പെട്ടെന്ന് എന്തെങ്കിലും തയ്യാറാക്കേണ്ടി വരുമ്പോഴോ റൈസ് കുക്കർ നല്ലൊരു സഹായിയാണ്.

ഗ്യാസ് സ്റ്റൗവിന് മുന്നിൽ നിന്ന് നിരന്തരം നോക്കിനിൽക്കേണ്ട ആവശ്യമില്ല എന്നതും ഇതിന്റെ വലിയ പ്രത്യേകതയാണ്. റൈസ് കുക്കർ ഉപയോഗിക്കുമ്പോൾ തന്നെ പലർക്കും അത് ശരിയായ രീതിയിൽ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നതിനെപ്പറ്റി ധാരണ ഉണ്ടായിരിക്കുകയില്ല. അതായത് രാവിലെ ജോലികൾക്കും മറ്റും പോകുന്നവർക്ക് ചോറ് കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ചോറ് തയ്യാറാക്കുമ്പോൾ കൂടുതൽ വെള്ളമൊഴിച്ച് പകുതി വേവിച്ചെടുക്കുക. ശേഷം അത് റൈസ് കുക്കറിനകത്തേക്ക് ഇറക്കിവെച്ച് രാവിലെ എടുത്തു നോക്കുമ്പോൾ നല്ല രീതിയിൽ കേടാകാതെ തന്നെ ചോറ് കിട്ടുന്നതാണ്.

റൈസ് കുക്കർ ഉപയോഗപ്പെടുത്തി ചോറ് തയ്യാറാക്കുമ്പോൾ അതോടൊപ്പം തോരനും എളുപ്പത്തിൽ തയ്യാറാക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാവുന്നതാണ്. അതിനായി റൈസ് കുക്കറിന്റെ ഉൾവശത്ത് താഴെ ഭാഗത്തായി ഒരു പാത്രത്തിൽ പയർ അല്ലെങ്കിൽ ബീൻസ് പോലുള്ള പച്ചക്കറികൾ അരിഞ്ഞതും, ആവശ്യത്തിന് ഉള്ളിയും ഇടുക. ഈയൊരു പാത്രത്തിനു മുകളിൽ ആയാണ് ചോറ് ചൂടാക്കിയത് വെക്കേണ്ടത്. ഈയൊരു രീതിയിൽ റൈസ് കുക്കർ അരമണിക്കൂർ അടച്ചു വയ്ക്കുമ്പോൾ തന്നെ ചോറിനോടൊപ്പം ഉപ്പേരിയും വെന്തു കിട്ടുന്നതാണ്. പിന്നീട് ആവശ്യാനുസരണം വറവ് താളിച്ച് ഉപ്പേരി ഉപയോഗപ്പെടുത്താം.

പപ്പടം പോലുള്ള സാധനങ്ങളുടെ ചൂട് പോകാതെ സൂക്ഷിക്കാനും റൈസ് കുക്കർ ഉപയോഗപ്പെടുത്താം. അതിനായി റൈസ് കുക്കറിനകത്ത് ഒരു പാത്രത്തിൽ പപ്പടം അല്ലെങ്കിൽ എന്താണോ ചൂട് പോകാതെ വയ്ക്കേണ്ടത് അത് ഒരു പാത്രത്തിലാക്കി എടുത്തു വെച്ച ശേഷം അടച്ചു സൂക്ഷിക്കാവുന്നതാണ്. അതുപോലെ ചായ തിളപ്പിച്ച് റൈസ് കുക്കറിനകത്ത് സൂക്ഷിക്കുകയാണെങ്കിൽ ഈയൊരു രീതിയിൽ എത്രനേരം വേണമെങ്കിലും ചൂട് പോകാതെ ഉപയോഗിക്കാൻ സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. ഇനി അടുക്കളയിലെ ജോലി കൂടുതൽ എളുപ്പമാക്കും. Credit : Resmees Curry World

Rice Cooker Tips: 10 Easy Ways to Cook Better Rice

  • Wash the Rice: Rinse rice until the water is less cloudy.
  • Measure Water: Follow the rice cooker’s recommended water ratio.
  • Avoid Overfilling: Leave enough space for rice to expand.
  • Soak When Needed: Soaking can help some rice varieties cook evenly.
  • Close the Lid: Keep the lid closed during cooking.
  • Avoid Frequent Opening: Let the cooker complete its cycle.
  • Add a Little Oil: A small amount may help reduce sticking.
  • Let Rice Rest: Leave cooked rice covered for 5–10 minutes.
  • Clean After Use: Wash the inner pot and wipe the cooker exterior.
  • Store Rice Safely: Refrigerate leftovers within two hours.

Read also : കുക്കറിൽ ഇങ്ങനെ ചെയ്താൽ മതി! എത്ര കിലോ ശുദ്ധമായ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം; ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | Easy Make Coconut Oil Using Cooker

മട്ട അരിയും ഇച്ചിരി തേങ്ങയും കുക്കറിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കൂ ഞെട്ടും! ഈ സൂത്രപ്പണി കണ്ടാൽ ആരും ഒന്ന് ഞെട്ടും ഉറപ്പ്!! | Easy Matta Rice Porridge Recipe

Kitchen Tipsrice cookerRice Cooker TipsTipsTips and Tricks