ഈ ഒരു രഹസ്യ വളം കൊടുത്താൽ മതി! റോസ് ചെടി നിറയെ കുല കുലയായി പൂക്കൾ കൊണ്ട് തിങ്ങി നിറയും!! | Rose Full of Flowers Tips

Rose Full of Flowers Tips

Rose Full of Flowers Tips : വീടിന്റെ മുറ്റത്തോട് ചേർന്ന് ഒരു ചെറിയ ഗാർഡനെങ്കലും സെറ്റ് ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരത്തിൽ പൂന്തോട്ടം അലങ്കരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. വ്യത്യസ്ത നിറങ്ങളിൽ റോസാച്ചെടി വാങ്ങി നട്ടു പിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ നിന്നൊന്നും തന്നെ പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

റോസാച്ചെടി നട്ടുപിടിപ്പിച്ച് കഴിഞ്ഞാൽ അത് നല്ല രീതിയിൽ വെയിലും വെളിച്ചവും കിട്ടുന്ന രീതിയിൽ വേണം വെക്കാൻ. അതുപോലെ ആവശ്യത്തിന് വെള്ളവും വളപ്രയോഗവും നടത്തിയാൽ മാത്രമേ ചെടികളിൽ പൂക്കളും കായകളും ഉണ്ടാവുകയുള്ളൂ. ഒട്ടും പൂക്കളില്ലാത്ത ചെടികൾ വളരെ മുൻപ് തന്നെ കണ്ടെത്താനായി സാധിക്കുന്നതാണ്. അതായത് ചെടിയിൽ ആവശ്യത്തിന് ഇലകളും തളിരുകളും ഇല്ലായെങ്കിൽ അതിൽ നിന്നും പൂക്കൾ ഉണ്ടാകില്ല എന്ന കാര്യം മനസ്സിലാക്കാനായി സാധിക്കും.

അത്തരം സാഹചര്യങ്ങളിൽ അതിന് ആവശ്യമായ രീതിയിലുള്ള വളപ്രയോഗമാണ് നടത്തേണ്ടത്. വളപ്രയോഗ രീതികൾ തിരഞ്ഞെടുക്കുമ്പോൾ ജൈവവളപ്രയോഗമോ അതല്ല എങ്കിൽ രാസവളപ്രയോഗമോ ചെയ്തു നോക്കാവുന്നതാണ്. ബേക്കിംഗ് സോഡ, സോപ്പുലായനി എന്നിവ ആഴ്ചയിൽ ഒരു തവണ ഡയല്യൂട്ട് ചെയ്ത ശേഷം ചെടികളിൽ നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതല്ല എങ്കിൽ ചെടികളിൽ പല രീതിയിലുള്ള രോഗങ്ങളും വന്ന് അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്.

അതുപോലെ പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ അത് കരിയുന്ന സമയത്ത് തണ്ടോടു കൂടി പ്രൂൺ ചെയ്തു കൊടുക്കുകയും വേണം. കൃത്യമായ ഇടവേളകളിൽ ചെടി പ്രൂൺ ചെയ്തു കൊടുത്താൽ മാത്രമേ ആവശ്യത്തിനു പൂക്കൾ ഉണ്ടാവുകയുള്ളൂ. ചെടി നല്ല രീതിയിൽ വളരുന്നതിനായി പച്ച ചാണകമോ അതല്ലെങ്കിൽ ചാണക സ്ലറിയോ ഉപയോഗപ്പെടുത്താവുന്നതാണ്. റോസാച്ചെടിയുടെ കൂടുതൽ പരിപാലന രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : J4u Tips