Sewing Machine Repair Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. ചെറിയ രീതിയിൽ തയ്യൽ അറിയുന്നവർക്ക് പോലും വീട്ടിലെ അത്യാവിശ്യം തയ്യൽ വർക്കുകളെല്ലാം ചെയ്തെടുക്കാൻ ഇത്തരം മെഷീനുകൾ വളരെയധികം ഉപകാരപ്പെടുന്നതാണ്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളാണെങ്കിലും മിക്കപ്പോഴും തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ ചെറിയ രീതിയിലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തയ്യൽ മെഷീനിലെ പാർട്ടുകളെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇക്കാര്യങ്ങൾ ചെയ്തെടുക്കാവുന്നതാണ്. തയ്യൽ മെഷീനിൽ ആദ്യമായി ക്ലീൻ ചെയ്യേണ്ടത് മെഷീന്റെ താഴ്ഭാഗത്തായി നൽകിയിട്ടുള്ള ബോബിന്റെ ഭാഗങ്ങളാണ്. അതിനായി ആദ്യം തന്നെ ബോബിൻ മെഷീനിൽ നിന്നും അഴിച്ചെടുക്കുക.
ശേഷം അതിനകത്തുള്ള മറ്റു പാർട്ടുകൾ കൂടി പതിയെ അഴിച്ചെടുക്കണം. പിന്നീട് ഒരു തുണി ഉപയോഗിച്ച് ആ ഭാഗങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കു മുഴുവനായും തുടച്ചെടുക്കുക. അവ തിരിച്ചിടുന്നതിന് മുൻപായി അല്പം ഓയിൽ ഗ്രീസ് ചെയ്ത് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ രീതിയിലുള്ള നൂലുകളും മറ്റും ബോബിന്റെ ഭാഗങ്ങളിൽ അടഞ്ഞിരുന്നാൽ പെട്ടെന്ന് നൂല് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. മെഷീനിലേക്കുള്ള നൂല് തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ഉള്ളവ തന്നെ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം.
അതുപോലെ പഴകിയ നൂല് ഉപയോഗിക്കുകയാണെങ്കിൽ അവ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. ഉപയോഗിക്കുന്ന നീഡിലിന്റെ കാര്യത്തിലും ശ്രദ്ധ നൽകണം. നീഡിൽ വളഞ്ഞാണ് ഇരിക്കുന്നതെങ്കിൽ പെട്ടെന്ന് തന്നെ അവ മാറ്റാനായി ശ്രദ്ധിക്കുക. ഓരോ സ്റ്റിച്ചിനും അനുസൃതമായ നീഡിൽ തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ തയ്യൽ മെഷീനിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sewing Machine Repair Tips Credit : Grandmother Tips