ഒറിജിനൽ പാലപ്പത്തിന്റെ സീക്രെട്ട് ട്രിക്ക്! ജന ലക്ഷങ്ങൾ ഏറ്റെടുത്ത പൂവു പോലെ സോഫ്റ്റായ പെർഫെക്റ്റ് പാലപ്പം റെസിപ്പി!! | Soft Palappam Recipe

Soft Palappam Recipe : രാവിലെ പ്രഭാതഭക്ഷണത്തിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് പാലപ്പം. നല്ല വെളുത്ത നിറവും അരികുകളിൽ നേർത്ത ക്രിസ്പും നടുവിൽ മൃദുവായ സ്പോഞ്ച് പോലെയുള്ള ഘടനയുമാണ് ഒരു മികച്ച പാലപ്പത്തിന്റെ പ്രത്യേകത. പലർക്കും പാലപ്പം തയ്യാറാക്കുമ്പോൾ കട്ടിയാകുകയോ ശരിയായി പൊങ്ങാതിരിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ മാവ് ശരിയായ രീതിയിൽ തയ്യാറാക്കുകയും ആവശ്യമായ സമയം പുളിപ്പിക്കാൻ അനുവദിക്കുകയും ചെയ്താൽ ഓരോ അപ്പവും മനോഹരമായി ലഭിക്കും. പാലപ്പം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല.

എന്നാൽ പലപ്പോഴും പാലപ്പം ചുട്ടെടുക്കുമ്പോൾ അതിൽ വേണ്ടരീതിയിൽ തേങ്ങയും മറ്റ് ഇൻഗ്രീഡിയൻസ് ചേരാത്തതും അപ്പത്തിന് കട്ടി കൂടുന്നതിനും മയം കുറയുന്നതിനും കാരണമായി തീർന്നേക്കാം. ഈ സാഹചര്യത്തിൽ എങ്ങനെ നല്ല പഞ്ഞി പോലെയുള്ള പാലപ്പം വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് അപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചരി ഒരു പാത്രത്തിലേക്ക് എടുക്കുകയാണ്. ഒരു പാത്രത്തിൽ 2 കപ്പ് പച്ചരി എടുത്തശേഷം അത് നന്നായി ഒന്ന് കഴുകേണ്ടതാണ്. പച്ചരി കുതിർത്ത് ശേഷം കഴുകുന്നില്ല എന്നത് കൊണ്ട് തന്നെയാണ് അത് എടുക്കുമ്പോൾ തന്നെ കഴുകുന്നത്.

ഇത് നന്നായി കഴുകി വൃത്തി യാക്കിയ ശേഷം ഇതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കാം. അതിനുശേഷം കാൽ കപ്പിന് മുകളിൽ മാത്രം എന്നാൽ അരക്കപ്പ് തികയാനും പാടില്ല എന്ന അളവിൽ അല്പം ചോറ് കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ ഈസ്റ്റ് എന്നിവയും ചേർത്തു കൊടുക്കാം. അപ്പത്തിന് അല്പം മധുരം കിട്ടുന്നതിനായി ആണ് പഞ്ചസാര ചേർത്തിരിക്കുന്നത്. ഈസ്റ്റ് എടുക്കുമ്പോൾ എപ്പോഴും ഫ്രഷ് ആയിട്ടുള്ള ഈസ്റ്റ് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒന്ന് മിക്സ് ചെയ്ത ശേഷം നമുക്ക് കുതിരാൻ ആയി വെക്കാം.

രാത്രിയിൽ ആണ് ഇത് ഇങ്ങനെ ചെയ്തു വെക്കേണ്ടത്. അതിനു ശേഷം രാവിലെ ഈ സാധനങ്ങൾ നന്നായി ഒന്ന് അരച്ച് എടുക്കാവുന്നതാണ്. അരച്ചെടുത്ത മാവിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് കുറഞ്ഞത് ഒരു 30 മിനിറ്റ് അടച്ചു വയ്ക്കേണ്ടതാണ്. അതിനു ശേഷം കാലത്ത് നമുക്ക് പൂ പോലെയുള്ള പാലപ്പം ചൂട്ട് എടുക്കാവുന്നതാണ്. എങ്ങിനെയാണ് ഈ പൂ പോലെ സോഫ്റ്റ് ആയ പാലപ്പം തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. മാവ് നന്നായി പുളിപ്പിച്ചാൽ അപ്പം കൂടുതൽ മൃദുവായി ലഭിക്കും. ഓരോ അപ്പവും ഉണ്ടാക്കുന്നതിന് മുമ്പ് മാവ് ഒന്ന് ഇളക്കുക. Recipe Video Credits : Eva’s world

Soft Palappam Recipe: Easy Kerala Style Appam

  • Use good-quality raw rice and soak it properly before grinding.
  • Add cooked rice or a suitable ingredient to help make the palappam soft.
  • Grind the batter smoothly with enough water for a light consistency.
  • Add coconut milk or fresh grated coconut for a rich, traditional flavor.
  • Use a suitable amount of yeast or natural fermentation for a fluffy texture.
  • Allow the batter to ferment properly in a warm place.
  • Adjust the batter with water before cooking if it becomes too thick.
  • Heat the appam pan properly and pour a small amount of batter into the center.
  • Swirl the pan gently to spread the batter while keeping the center slightly thick.
  • Cook covered until the edges are lightly crisp and the center becomes soft and fluffy.

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി മാവ് സോപ്പുപത പോലെ മാവ് പതഞ്ഞു പൊങ്ങും! പഞ്ഞി പോലെ സോഫ്റ്റായ ദോശ റെഡി!! | Perfect Dosa Batter Tips

AppamAppam RecipeBreakast RecipeBreakfastEasy PalappamPalappamPalappam RecipeRecipeTasty Recipes