ആരെയും ആകർഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷകമായ രീതിയിൽ ചിരിക്കാൻ ആകും. പല്ലിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് പല്ലിനുണ്ടാകുന്ന പ്ലാക്ക്. ബാക്ടീരിയകളും ഭക്ഷണാവശിഷ്ടങ്ങളും ചേർന്നു പല്ലിൽ ഉണ്ടാകുന്ന പൊട്ടുന്ന ഒരു നേർത്ത ആവരണമാണ് പ്ലാക്ക്. പ്ലാക്ക് നീക്കം ചെയ്യാതിരുന്നാൽ അത് അവിടെ തന്നെ ഇരുന്നു കട്ടപിടിച്ച് മോണയുടെ ചേർന്നുള്ള
ഭാഗത്ത് പറ്റിപ്പിടിക്കുന്ന ടാർട്ടർ അഥവാ കാൽക്കുലസ് ആയിത്തീരുന്നു. പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് പല്ലുകളിൽ ഉണ്ടാകുന്ന പ്ലാക്ക്. ഇത് പിന്നീട് പല്ലുകൾക്കും മോണകൾക്കും ദോഷകരമാകുന്ന സൂക്ഷ്മ ജീവികളും രാസപദാർത്ഥങ്ങളും ആയി മാറുന്നു. അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ ബ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബ്രഷിന്റെ നാരുള്ള ഭാഗം പല്ലും മോണയും തമ്മിൽ ചേരുന്ന
ഭാഗത്ത് ഏതാണ്ട് 45 ഡിഗ്രി ചരിവിൽ പിടിച്ചു വേണം ബ്രഷ് ചെയ്യുവാൻ. അണപ്പല്ലുകൾ വൃത്തിയാക്കുമ്പോൾ ഹൃസ്വ ദൈർഘ്യത്തിൽ വേണം ബ്രഷ് ചലിപ്പിക്കുവാൻ. പാൽപ്പല്ലുകൾ ഉണ്ടാകുന്ന കാലം മുതൽ ദന്ത സംരക്ഷണം അത്യാവശ്യമാണ്. ഇല്ലെങ്കിൽ പല്ലുകളിൽ പ്ലാക്ക് അടിഞ്ഞു കൂടാൻ കാരണമാകും. നമ്മൾ എടുക്കുന്ന ബ്രഷിലേക്ക് അൽപം ബേക്കിംഗ് സോഡ ഇട്ടതിനുശേഷം നന്നായി ബ്രഷ് ചെയ്ത്
ഇളം ചൂടു വെള്ളത്തിൽ വായ കഴുകുന്നത്, ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം നനഞ്ഞ ബ്രഷിൽ എടുത്ത് പല്ലു തേയ്ക്കുക. ഇവയെല്ലാം പ്ലാക്ക് ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Teeth plaque removal. Video credit : AYUR DAILY