ഇത് ഒരു കപ്പ് മതി! ഇനി ഏത് കുഴിമടിയൻ ടർട്ടിൽ വൈൻ ചെടിയും ഒരാഴ്ച്ച കൊണ്ട് കാടുപോലെ വളരും ഇങ്ങനെ ചെയ്താൽ!! | Turtle Vine Fast Growing Tips

Turtle Vine Fast Growing Tips

Turtle Vine Fast Growing Tips : ഇത് ഒരു കപ്പ് മതി! ഇനി ഏത് കുഴിമടിയൻ ടർട്ടിൽ വൈൻ ചെടിയും ഒരാഴ്ച്ച കൊണ്ട് കാടുപോലെ വളരും ഇങ്ങനെ ചെയ്താൽ. ഇനി ഒരാഴ്ച്ച കൊണ്ട് പനംങ്കുല പോലെ ടർട്ടിൽ വൈൻ പന്തലിക്കും! ഇത് ഒന്ന് ഒഴിച്ച് കൊടുത്താൽ മതി ഏത് കുഴിമടിയൻ ടർട്ടിൽ വൈൻ കാടുപോലെ വളരും. വീട് ചെറുതാണെങ്കിലും വലുതാണെങ്കിലും മനോഹരമായ ചെടികൾ വളർത്തുന്നത് വീടിന് ഭംഗി കൂട്ടും എന്ന് നമുക്കെല്ലാവർക്കും അറിയാം.

ഇപ്പോൾ പുതിയ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ചെടിയാണ് ടർട്ടിൽ വൈൻ. ഹാങ്ങിങ് പ്ലാൻസ് വിഭാഗത്തിൽ പെടുന്ന ഈ ചെടിക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഈ ചെടിക്ക് എങ്ങനെ വളം തയ്യാറാക്കാം എന്നാണ് നമ്മൾ നോക്കുന്നത്. മണ്ണ്, ചകിരി ചോറ്, ചാണകപ്പൊടി എന്നിവ തുല്യഅളവിൽ ചേർത്ത് ഈ ചെടിക്ക് വളമായി ഉപയോഗിക്കാം.

അതിനുശേഷം ദ്വാരമുള്ള ഒരു പാത്രത്തിൽ ഈ ചെടിയുടെ തണ്ടുകൾ വട്ടത്തിൽ ക്രമീകരിച്ച് അതിനു മുകളിലേക്ക് ഈ മിശ്രിതം ചേർത്ത് കൊടുക്കുക. അതിനു മുകളിലായി കുറച്ച് വെള്ളവും ഒഴിക്കുക. അതിനുശേഷം ഒരു കയറുപയോഗിച്ച് മുകളിൽനിന്ന് താഴേക്ക് തൂങ്ങി കിടക്കുന്ന രീതിയിൽ ചെടിയെ നമുക്ക് സൂക്ഷിക്കാം. അധികം വെയില് കൊള്ളാത്ത ഭാഗത്ത് വേണം ഇത്തരത്തിലുള്ള ചെടികൾ വളർത്താൻ.

കാരണം ഈ ചെടിക്ക് അമിതമായി സൂര്യപ്രകാശം ലഭിച്ചാൽ അതിന്റെ ഇലകൾക്ക് മഞ്ഞനിറം വരികയും ചെടി വളരാതെ മുരടിച്ചു പോവുകയും ചെയ്യും. ഈ വളം ഉപയോഗിച്ച് എളുപ്പത്തിൽ ചെടി വളർത്താൻ സാധിക്കും. വളർന്നു താഴോട്ടു ഇറങ്ങുന്ന ചെടിയിൽ ചുവട്ടിൽ വെള്ളമൊഴിക്കുന്ന അതുപോലെതന്നെ അതിന്റെ ഇലകളിലും വെള്ളമൊഴിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Chilli Jasmine