തെങ്ങുകൾ നമ്മുടെ നാടുകളിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളിൽ ഒന്നാണല്ലോ. എന്നാൽ തേങ്ങക്ക് വളരെയധികം ഗുണങ്ങളുണ്ട്. തേങ്ങാവെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര പൂരിതകൊഴുപ്പുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയ അതിനാൽത്തന്നെ ഏറ്റവും മികച്ച ഉത്തേജക ഡ്രിങ്കുകളിൽ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാ വെള്ളവും ഇളനീർ വെള്ളവും കുടിക്കാൻ മാത്രമല്ല വേറെ
ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇവ എന്തൊക്കെ ആണെന്ന് നോക്കാം. തേങ്ങാ വെള്ളം സൗന്ദര്യ സംരക്ഷണത്തിനായും കൃഷിയിടങ്ങളിലും കള്ളപ്പം ഉണ്ടാക്കാനുള്ള കള്ളിനു പകരം ആയും വിനാഗിരി ക്ക് പകരം ആയും ഒക്കെ തേങ്ങാ വെള്ളം ഉപയോഗിക്കാം എന്നുള്ളതാണ്. തേങ്ങാവെള്ളം ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്. തെളിമയുള്ള
സൗന്ദര്യത്തിനായി എല്ലാ ദിവസവും തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന് പറയപ്പെടുന്നു. വൃക്കയിലെ കല്ലുകൾ അകറ്റിനിർത്താൻ സ്വാഭാ വികമായും ഉള്ള ഒരു മാർഗമാണ് തേങ്ങാ വെള്ളം കുടിക്കുക എന്നുള്ളത്. തേങ്ങ വെള്ളത്തിലെ വ്യത്യസ്ത വിറ്റാമിനുകൾ തയാമിൻ നിയാസിൻ മുതലായവ സാധാരണ അണുബാധകൾ ചെറുക്കാൻ സഹായിക്കുന്ന ഒന്നാണ്. തേങ്ങാവെള്ളം ആന്റി വൈറൽ ആന്റി ബാക്ടീരിയൽ എന്നീ ഗുണങ്ങൾ
അടങ്ങിയിട്ടുള്ള ഒന്നാണ്. കാലാവസ്ഥ മാറ്റവും ആയുള്ള അസുഖങ്ങളെ അകറ്റി നിർത്താൻ തേങ്ങാവെള്ളം സഹായിക്കുന്നു. വരണ്ട ചർമ ത്തിനുള്ള ആളുകൾക്ക് കൂടുതൽ ഈർപ്പം പകരാൻ തേങ്ങാവെള്ളം സഹായിക്കുന്നു. മുഖം ഇട യ്ക്കിടെ തേങ്ങാ വെള്ളത്തിൽ കഴുകുന്നത് സൗന്ദര്യ വർദ്ധന ത്തിന് ഒരു മികച്ച വഴിയാണ്. ഒരുപാട് പോഷക ഗുണങ്ങൾ ഉള്ള തേങ്ങാ വെള്ളത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Easy Tips 4 U