Washing Machine Tips Using Plastic Cover : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ അപ്ലൈ ചെയ്യുന്ന ടിപ്പുകളിൽ കൂടുതലും ഫലം കാണാറില്ല എന്നതാണ് സത്യം. അത്തരം അവസരങ്ങളിൽ 100% ഉറപ്പോടുകൂടി റിസൾട്ട് കിട്ടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ തുണികൾ അലക്കാനായി ഇട്ടു കഴിഞ്ഞാൽ അവ പുറത്തെടുക്കുമ്പോൾ
കെട്ടുകൂടി കിടക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. കൂടുതൽ തുണികൾ ഇത്തരത്തിൽ കെട്ടുകൂടി കിടക്കുമ്പോൾ ഒന്ന് വലിച്ചെടുത്താൽ തന്നെ കീറാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ തുണികൾ തമ്മിൽ കെട്ട് പിടിക്കാത്ത രീതിയിൽ അലക്കി കിട്ടാനായി വാഷിംഗ് മെഷീനിൽ തുണികൾ ഇടുന്നതോടൊപ്പം തന്നെ രണ്ടോ മൂന്നോ പ്ലാസ്റ്റിക് കവറുകൾ കൂടി ഇട്ടുകൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ തുണികൾ എളുപ്പത്തിൽ കെട്ടുകൂടാതെ
അലക്കി എടുക്കാനായി സാധിക്കും. വീട്ടിൽ ഉണ്ടാകുന്ന ഉറുമ്പ്, പല്ലി, പാറ്റ പോലുള്ള ചെറിയ പ്രാണികളെ തുരത്താനായി ഒരു പാത്രത്തിൽ അല്പം ചൂടുവെള്ളമെടുത്ത് അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ടൈഗർ ബാം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പ്രാണികളുടെ ശല്യമുള്ള ഭാഗങ്ങളിൽ തളിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അവയെ പാടെ തുരത്താനായി സാധിക്കുന്നതാണ്. ചെറിയ ഉള്ളി കൂടുതലായി വാങ്ങിക്കൊണ്ടുവരുമ്പോൾ പെട്ടെന്ന് അളിഞ്ഞു പോകുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കും.
അത് ഒഴിവാക്കാനായി നല്ല കട്ടിയുള്ള ഒരു പേപ്പർ എടുത്ത് അതിനു മുകളിലായി ഉള്ളി പരത്തി ഇട്ടു കൊടുത്താൽ മതിയാകും. അതോടൊപ്പം രണ്ട് വെളുത്തുള്ളി അല്ലി കൂടി ഇട്ടുകൊടുക്കുന്നതും കൂടുതൽ ഗുണം ചെയ്യുന്നതാണ്. ഉരുളക്കിഴങ്ങ് കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി രണ്ടല്ലി വെളുത്തുള്ളി കൂടി അതോടൊപ്പം ഇട്ടുകൊടുത്താൽ മതി. സ്ഥിരമായി ഉപയോഗിക്കുന്ന ചായ ഗ്ലാസിലെ കറ കളയാനും സിങ്ക് വൃത്തിയാക്കാനുമെല്ലാം ഉപയോഗിച്ചുതീർന്ന നാരങ്ങ തൊണ്ടിൽ അല്പം ഉപ്പിട്ട ശേഷം ഉരച്ചു കൊടുത്താൽ മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Mountella Galley