
ഇഡ്ഡലിക്ക് അരി കുതിർക്കുമ്പോഴും അരി അരക്കുമ്പോഴും ഈ 2 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! റേഷൻ പച്ചരി കൊണ്ട് പൂവ് പോലുള്ള ഇഡ്ഡലി!! | Soft Idli Batter Recipe
Soft Idli Batter Recipe
Soft Idli Batter Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് മിക്ക മലയാളികളും കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി. നല്ല സോഫ്റ്റ് ഇഡ്ഡലിയും ചൂട് സാമ്പാറും ചട്ണിയും ഉണ്ടെങ്കിൽ പിന്നെ ബ്രേക്ക്ഫാസ്റ്റ് കുശാൽ. എന്നാൽ പലരും പറയുന്ന ഒരു പരാതിയാണ് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ അത് സോഫ്റ്റ് ആകുന്നില്ല എന്ന്. അരിയുടെ കുഴപ്പമാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ ഇന്ന് റേഷൻ അരി കൊണ്ടുതന്നെ നമുക്ക് നല്ല ഇഡ്ഡലി സോഫ്റ്റ് ആയി തന്നെ ഉണ്ടാക്കാം. അത് മാവ് അരക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. സോഫ്റ്റ് ആയ പൂ പോലെയുള്ള ഇഡലിയും അതുപോലെ തന്നെ ഹെൽത്തി ആയ ഒരു ക്യാരറ്റ് ചട്നിയും ആണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. അപ്പോൾ അത് എങ്ങിനെയാണ് തയ്യറാക്കുന്നത് എന്ന് നോക്കിയാലോ.
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പച്ചരി ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് കുറച്ചു കല്ലുപ്പ് ഇട്ടു കൊടുത്തു കുറച്ചു വെള്ളം ഒഴിച്ച് നന്നായി തിരുമ്മി കഴുകിയെടുക്കുക. ശേഷം ഇത് വെള്ളം നന്നായി തെളിയുന്ന വരെ കഴുകിയെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ആറു മണിക്കൂർ വരെ കുതിരാൻ വെക്കുക. ഇനി ഒരു ബൗളിലേക്ക് ഉഴുന്നും ഉലുവയും ചേർത്തു കൊടുത്ത് അതും കഴുകിയെടുത്ത് കുറച്ചു കൂടുതൽ വെള്ളം ഒഴിച്ചു കൊടുത്ത് പുറത്ത് മൂന്നു മണിക്കൂറും ബാക്കി 3 മണിക്കൂർ ഫ്രിഡ്ജിലും റെസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക.
ഇനി ഇത് നമുക്ക് അരച്ചെടുക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഉഴുന്ന് ചേർത്ത് കൊടുക്കുക. അതിലെ വെള്ളം മൊത്തത്തിൽ ഒഴിച്ചു കൊടുക്കേണ്ട. കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക എന്നിട്ട് മിക്സിയുടെ ജാറിലേക്ക് അരി ചേർത്ത് അരച്ചെടുക്കുക. ഇനി ഇതിലേക്ക് ഒരു ഗ്ലാസ് ചോറ് കൂടി ചേർത്ത്, അരച്ചെടുത്ത ഈ മാവിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം കൈകൊണ്ടു തന്നെ നന്നായി ഇളക്കി യോജിപ്പിച്ച് ഉപ്പും കൂടി ചേർത്ത് 10 മണിക്കൂർ വരെ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനി ഇത് ഒരു ഇഡ്ഡലി തട്ടിലേക്ക് എണ്ണ തടവി മാവ് ഒഴിച്ച് ആവി കേറ്റി എടുത്താൽ മതി.
ചമ്മന്തി ഉണ്ടാക്കാനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിൽ ക്യാരറ്റ് ഇട്ട് നന്നായി വഴറ്റുക. ശേഷം സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മിക്സ് ചെയ്യുക. ഇനി ഇതെല്ലാം വാടിക്കഴിയുമ്പോൾ തക്കാളിയും ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കാശ്മീരി മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് ചമ്മന്തി രൂപത്തിലാക്കി എടുത്താൽ മതി. എങ്ങിനെയാണ് ഈ സോഫ്റ്റ് ഇഡ്ഡലി മാവും ക്യാരറ്റ് ചട്നിയും തയ്യറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഈ സോഫ്റ്റ് ഇഡ്ഡലിയും ക്യാരറ്റ് ചട്നിയും ഉണ്ടാക്കി നോക്കൂ. Soft Idli Batter Recipe Credit : Sreejas foods
Soft Idli Batter Recipe: 10 Tips for Fluffy, Spongy Idlis
- Choose the Right Rice: Use good-quality idli rice for a soft texture.
- Use Fresh Urad Dal: Fresh, good-quality urad dal helps create fluffy batter.
- Soak Separately: Soak rice and urad dal separately for several hours.
- Grind the Dal Well: Grind urad dal until light, smooth and fluffy.
- Keep Rice Slightly Grainy: A fine, slightly grainy rice batter gives good texture.
- Use Enough Water: Add water gradually while grinding to get a thick, pourable batter.
- Mix Thoroughly: Combine both batters evenly.
- Ferment in Warmth: Leave the batter in a warm place until it rises and becomes airy.
- Add Salt Appropriately: Add salt according to taste and local fermentation conditions.
- Steam Gently: Pour fermented batter into greased moulds and steam until the idlis are cooked through.