നാരങ്ങ ഇതുപോലെ പൊടിച്ചു വെക്കൂ ഒറ്റ മിനിറ്റിൽ ജ്യൂസ് റെഡി! ഇനി ഒരു വർഷംഒറ്റ മിനുട്ട് കൊണ്ട് ജ്യൂസ് റെഡി ആക്കാം!! | Easy Lemon Powder Recipe

Easy Lemon Powder Recipe

Easy Lemon Powder Recipe : നല്ല ചൂട് സമയത്ത് നല്ല തണുത്ത നാരങ്ങാ വെള്ളം കുടിച്ചാൽ എങ്ങിനെ ഉണ്ടാകും? നാരങ്ങ പിഴിഞ്ഞ് ജ്യൂസ് ഉണ്ടാക്കി കുടിക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഒരു നാരങ്ങ വെറുതെ പിഴിഞ്ഞ് ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് കുഴപ്പമില്ല. എന്നാൽ കുറച്ചധികം പേർക്ക് ജ്യൂസ് ഉണ്ടാകുമ്പോൾ നല്ല ബുദ്ധിമുട്ടാകും പിഴിഞ്ഞ് ജ്യൂസ് ഉണ്ടാക്കുക എന്നത്. നാരങ്ങ പിഴിഞ്ഞ് എടുക്കുമ്പോൾ തന്നെ ഒരുപാട് സമയം പോകും. എന്നാൽ നമ്മൾ ഇവിടെ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് നാരങ്ങയുടെ പൊടിയാണ്. ഇത് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ എപ്പോൾ വേണമെങ്കിലും ഒറ്റ മിനിറ്റിൽ ജ്യൂസ് ഉണ്ടാക്കാവുന്നതാണ്.

ഒരു വർഷത്തേക്ക് ജ്യൂസ് ഉണ്ടാക്കാനുള്ള ലെമൺ പൗഡർ ഈസിയായി വീട്ടിൽ ഉണ്ടാക്കി വെക്കാം. മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം. വെയിലത്തു വെച്ചു ഉണക്കിയല്ല ഇത് നമ്മൾ ഉണ്ടാക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ ഒരു ലെമൺ പൗഡർ ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ കുറച്ച് നാരങ്ങ എടുക്കുക. നാരങ്ങ എടുക്കുമ്പോൾ നന്നായിട്ട് പഴുത്തിട്ടുള്ള നല്ല കളറുള്ള നാരങ്ങ നോക്കിയിട്ട് എടുക്കുക. എങ്കിൽ മാത്രമേ നന്നായിട്ട് ജ്യൂസ് കിട്ടുുള്ളൂ. നാരങ്ങായെല്ലാം കട്ട് ചെയ്തു ജ്യൂസ് മൊത്തത്തിൽ അങ്ങ് പിഴിഞ്ഞിട്ട് എടുക്കാം. എന്നിട്ട് ഇത് അളന്ന് എടുക്കുക. ഏത് ഗ്ലാസിൽ വേണമെങ്കിലും അളന്നെടുക്കാം ട്ടോ. ആ ഒരു ഗ്ലാസിൽ വേണം പഞ്ചസാരയും അളന്നെടുക്കാൻ.

ഇനി ഈ ഒരു നാരങ്ങ നീര് പരന്നിട്ടുള്ള സ്റ്റീലിന്റെ രണ്ട് പ്ലേറ്റിലേക്ക് പകുതി പകുതിയായി ഒഴിച്ചു കൊടുക്കുക. ഇനി ഒരു പ്ലേറ്റിലേക്ക് ഒന്നര കപ്പ് പഞ്ചസാര വെച്ച് ഇതിലേക്ക് ചേർത്തു കൊടുക്കുക. ഏകദേശം ഒരു കപ്പ് നാരങ്ങ നീരാണ് കിട്ടിയിട്ടുള്ളത് എന്നുണ്ടെങ്കിൽ ആ ഒരു കപ്പിന് മൂന്ന് കപ്പ് പഞ്ചസാര വേണം ഇതിലേക്ക് രണ്ടിലേക്കും കൂടി എടുക്കാനായിട്ട്. ഇനി ഇത് വീഡിയോയിൽ കാണുന്ന പോലെ നല്ലപോലെ മിക്സ് ചെയ്തു കൊടുക്കുക. എല്ലാ ഭാഗത്തേക്കും പഞ്ചസാര മിക്സ് ആയി കിട്ടണം. ഇനി മറ്റേ പ്ലേറ്റിലേക്കും ഒന്നര കപ്പ് പഞ്ചസാര ചേർത്തു കൊടുത്ത് ഇതും നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. പ്ലേറ്റ് എടുക്കുമ്പോൾ ഏറ്റവും പരന്നിട്ടുള്ള പ്ലേറ്റ് എടുക്കുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. എന്നാലാണ് പെട്ടെന്ന് ഇത് റെഡിയായി കിട്ടുകയുള്ളൂ.

ഇനി ഇത് ഉണക്കി എടുക്കണം. വെയിലത്ത് വെച്ചിട്ട് ഉണക്കി എടുക്കുകയല്ല ചെയ്യേണ്ടത്. കാറ്റ് തട്ടിയിട്ടാണ് ഉണങ്ങി എടുക്കേണ്ടത്. അതിനായി ഫാനിന്റെ ചുവട്ടിൽ വെക്കുകയോ അല്ലെങ്കിൽ എസി ഉള്ള റൂമിലൊക്കെ വെക്കുകയാണെങ്കിൽ പെട്ടെന്ന് ഉണങ്ങിയിട്ട് കിട്ടും. ഒരിക്കലും വെയിലുള്ള സ്ഥലത്ത് വെക്കരുത്. നല്ല രീതിയിൽ കാറ്റ് കിട്ടുന്ന സ്ഥലത്ത് വേണം ഇത് ഉണക്കി എടുക്കാൻ. വെയിൽ തട്ടിയാൽ ഇത് മെൽറ്റ് ആയിട്ടാവും കിട്ടുക. ഇനി ഇത് രണ്ടു ദിവസം അങ്ങനെ തന്നെ വെക്കണം. ഒട്ടും ഇളക്കി എടുക്കുകയോ ഒന്നും ചെയ്യരുത്. ഇങ്ങനെ തന്നെ ഡ്രൈ ആയിട്ട് കിട്ടണം. ഡ്രൈ ആയ ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തിട്ട് പൊടിച്ചെടുക്കാം.

ചെറിയ തരികളോട് കൂടിയിട്ടാണ് പൊടിച്ചെടുക്കേണ്ടത്. ടാങ്ക് പൊടിയുടെ പോലെ. ഇനി ഇത് ഒരു ബോട്ടിലേക്ക് മാറ്റി സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇത് ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യമൊന്നുമില്ല പുറത്തു തന്നെ വെച്ചാൽ മതിയാകും. ഇനി ഈ ഒരു പൗഡർ കൊണ്ട് എപ്പോൾ വേണമെങ്കിലും ഈസി ആയി ലെമൺ ജ്യൂസ് ആർക്കും ഉണ്ടാക്കി എടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും പിഴിഞ്ഞെടുത്ത നാരങ്ങ തൊണ്ട് കൊണ്ട് എങ്ങിനെ അടിപൊളി നാരങ്ങ അച്ചാർ ഉണ്ടാക്കാം എന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Credit : cook with shafee