
Ragi Ambli Recipe : ദഹന പ്രശ്നങ്ങളുണ്ടോ? ഇതൊന്ന് കുടിച്ച് നോക്കൂ.. ശരീരത്തെ തണുപ്പിച്ച് വയർ കുറക്കാൻ ഈ ഒരൊറ്റ ഡ്രിങ്ക് മതി. ദഹനം മെച്ചപ്പെടുത്താനും, ശരീരത്തെ തണുപ്പിച്ച് വയർ കുറക്കാനും, ഷുഗർ ലെവൽ നോർമൽ ആക്കി നിർത്താനും ഈ ഒരൊറ്റ ഡ്രിങ്ക് മതി. ഫൈബർ റിച്ച് ആയതിനാൽ വിശപ്പ് കുറക്കാനും, അമിത ഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. റാഗി അംബലി എന്നാണിതിന്റെ പേര്. വേനൽ കാലത്ത് കുടിക്കാൻ ഇതിലും നല്ല ഡ്രിങ്ക് വേറെയില്ല. ഇത് ശരീരത്തിന് തണുപ്പും ഊർജ്ജവും നൽകാണും ദഹനം മെച്ചപ്പെടുത്താനും, അസ്ഥികളുടെ ആരോഗ്യത്തിനും, ഭാരം കുറയ്ക്കാനും ഏറെ സഹായിക്കുന്നു. മലയാളികൾക്ക് പഴങ്കഞ്ഞി എത്രത്തോളം പ്രിയപ്പെട്ടതാണോ, അത്രത്തോളം തന്നെ പോഷകഗുണമുള്ളതും എല്ലാവർക്കും ഒരുപോലെ അനുയോജ്യമായതുമായ ഒന്നാണ് ഈ റാഗി അംബലി. അപ്പോൾ ഇതെങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
- റാഗി പൗഡർ – മൂന്ന് സ്പൂൺ
- മല്ലിയില
- ചെറിയുള്ളി
- പച്ചമുളക് – 2 എണ്ണം
- ലോ ഫാറ്റ് കേർഡ്- ഒരു കപ്പ്
- ഉപ്പ്
- ജീരകം വറുത്തു പൊടിച്ചത്
ഇത് തയ്യാറാക്കാനായി ആദ്യം മൂന്ന് സ്പൂൺ റാഗി പൗഡർ ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ച് കട്ടകളൊന്നുമില്ലാതെ നന്നായി ഇളക്കിക്കൊടുക്കുക. തുടർന്ന് ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം ചൂടാക്കിയതിന് ശേഷം മിക്സ് ചെയ്ത് വെച്ച റാഗി പൗഡർ ഇതിലേക്ക് ഒഴിക്കുക. ഇത് തിളച്ച് കുമിളകൾ കണ്ടു തുടങ്ങുമ്പോൾ ഫ്ലേം ഓഫ് ചെയ്യാം. ഇനി അല്പം ചെറിയുള്ളിയും, രണ്ട് പച്ച മുളകും, ഒരു പിടി മല്ലിയിലയും അരിഞ്ഞു വെക്കാം. പിന്നീട് ഒരു മൺച്ചട്ടിയെടുത്ത് അതിലേക്ക് ഒരു കപ്പ് ലോ ഫാറ്റ് കേർഡ് ചേർക്കുക. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ഇത് വേണം എടുക്കാൻ. ശേഷം ഇത് നന്നായി മിക്സ് ചെയ്ത് കട്ടകൾ ഇല്ലാതാക്കണം. തുടർന്ന് മാറ്റി വെച്ച റാഗി മിക്സ് ഇതിലേക്ക് ഒരു കപ്പ് അരിച്ചൊഴിക്കുക. ഇനിയിത് നന്നായി മിക്സ് ചെയ്യണം.
തുടർന്ന് ആവിശ്യത്തിന് ഉപ്പും, അര സ്പൂൺ ചെറിയ ജീരകം വറുത്തു പൊടിച്ചതും, മുമ്പ് അരിഞ്ഞു വെച്ച പച്ചക്കറികളും ഇതിലേക്ക് ചേർക്കാം. മല്ലിയില അവസാനമാണ് ചേർക്കേണ്ടത്. ഇത് നന്നായി മിക്സ് ആക്കിയതിന് ശേഷം ഇനി ഒരു കപ്പ് വെള്ളം ചേർക്കുക. തിക്കായിട്ടാണ് വേണ്ടതെങ്കിൽ ഇത്രയും വെള്ളം ആവശ്യമില്ല. ഇനി ഒരു ഗ്ലാസോ, ഒന്നര ഗ്ലാസോ ഒരു നേരത്തെ ഭക്ഷണത്തിന് പകരം ഇത് കഴിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് തയ്യാറാക്കി കഴിച്ചു നോക്കൂ. എല്ലാവർക്കും ഉപകാരപ്രദമായ ഒരു അറിവാണിത്. Ragi Ambli Recipe Credit : Finger Family
Ragi Ambli Recipe: Easy Healthy Drink
- Use fresh ragi flour for better taste and texture.
- Mix ragi flour with water to make a smooth, lump-free paste.
- Cook the mixture on medium heat until it thickens.
- Stir continuously while cooking to prevent lumps.
- Allow the cooked ragi mixture to cool.
- Add buttermilk and mix well.
- Add a little salt according to taste.
- Add chopped curry leaves or coriander for extra flavor.
- Adjust the consistency with clean drinking water.
- Serve fresh as a simple and refreshing traditional drink.