ശരീരത്തിൽ അടഞ്ഞ ഞരമ്പുകളെല്ലാം തുറക്കും! ഈയൊരു പാനീയം മാത്രം മതി! | All blocked veins will open up

All blocked veins will open up

All blocked veins will open up : കുറച്ചു ദൂരം നടന്നാൽ പെട്ടെന്ന് ഇരിക്കാൻ തോന്നാറുണ്ടോ? ഒരുപാട് നേരം ഇരുന്ന് എഴുന്നേൽക്കുന്ന സമയം കാലിൽ ഒരു മരവിപ്പോ, തരിപ്പോ അനുഭവപ്പെടാറുണ്ടോ? മിക്ക ആളുകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഒരു ദിവസം തന്നെ ആവർത്തിച്ച് ഇത് അനുഭവപ്പെടുന്നുണ്ടെകിൽ അത് സൂക്ഷിക്കേണ്ടതുണ്ട്. ഇത് നമ്മൾ അവഗണിച്ചു വിട്ടാൽ നമ്മുടെ ഞരമ്പുകൾ തന്നെ നശിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായേക്കാം. നമ്മുടെ ശരീരത്തിന്റെ മുഴുവനായുള്ള ആരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു പാനീയമുണ്ട്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ഒന്നര ഗ്ലാസ് വെള്ളം ആദ്യമായി എടുക്കുക. ശേഷം ഇത് തിളപ്പിക്കാൻ വെക്കുക. ഈ സമയം കറുവപ്പട്ടയുടെ ഒരില ഇതിലേക്ക് ഇട്ടു കൊടുക്കണം. ഇനി ചെറിയൊരു കഷ്ണം ഇഞ്ചി ചതച്ച് ഇതിലേക്ക് ഇടാം. ശേഷം അല്പം കറുവപ്പട്ടയും ചേർക്കാം. ഇനി വെള്ളം നന്നായി തിളച്ചു വരുന്നത് വരെ കാത്തിരിക്കുക. ഒരു ഗ്ലാസ് അളവിൽ ഈ വെള്ളം വറ്റി വരുന്നത് വരെ വേണം കാത്തിരിക്കാൻ. എങ്കിൽ മാത്രമേ ഈ ചേരുവകളുടെ ഗുണങ്ങൾ ആ വെള്ളത്തിലേക്ക് ഇറങ്ങി വരുകയുള്ളൂ. ശേഷം ചൂടോട് കൂടി തന്നെ ഇത് അരിച്ചെടുക്കാവുന്നതാണ്. ഇനി ഈ പാനീയത്തിലേക്ക് അര കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇത് ചെറു ചൂടോട് കൂടി കുടിക്കുന്നതാണ് ഉത്തമം. ഇതിൽ മധുരമോ, മറ്റോ ചേർക്കേണ്ടതില്ല. പ്രമേഹം ഇല്ലാത്തവർക്ക് ഒരു ടീസ്പൂൺ ചെറുതേൻ ഇതിലേക്ക് ചേർക്കാവുന്നതാണ്. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെയാണ് നമ്മുടെ ശരീരത്തിൽ ടൈറ്റ്നെസ്സും വേദനയുമൊക്കെ വളരെയധികം അനുഭവപ്പെടാറ്. അത്തരം പ്രശ്നങ്ങൾ അകറ്റി ദിവസം മുഴുവൻ ഉന്മേഷവാനായിരിക്കാൻ ഈ പാനീയം കുടിക്കുന്നത് സഹായിക്കും. പ്രധാനമായി ഇതിൽ പരാമർശിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അളവിൽ ഒന്നും ചേർക്കാൻ പാടുള്ളതല്ല. Credit : Arogya theeram