സ്ത്രീകൾ എന്നും ആഗ്രഹിക്കുന്ന കാര്യം മുടി തഴച്ചു വളരുകയാണ് എന്നത് തന്നെയാണ്. മുടിയിൽ പിടിച്ചാൽ പിടി കിട്ടാത്ത പോലെയുള്ള മുടി ഏതു പ്രായത്തിലുള്ള സ്ത്രീകളും വളരെയധികം ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനായി നിരവധി എണ്ണകളും ഹെയർ പ്രൊജക്ടുകളും ഓരോരുത്തരും ഉപയോഗിക്കാറുണ്ട്. എന്നാൽ പോലും പാരമ്പര്യമായി വീടുകളിൽ ചെയ്തു വന്നിരുന്ന കാച്ചിയ എണ്ണയുടെ ഗുണമേന്മ ഒരിക്കലും കടകളിൽ നിന്ന് വാങ്ങുന്ന
ഇത്തരം ഹെയർ പ്രൊജക്ടുകളിൽ നിന്നും ലഭിക്കില്ല എന്നതാണ് വസ്തുത. ഇന്ന് നമുക്ക് എങ്ങനെ വീട്ടിൽ ഒരു കാച്ചിയ എണ്ണ തയ്യാറാക്കാം എന്ന് പരിചയപ്പെടാം. 400ml വെളിച്ചെണ്ണ ഒരാളുടെ മുടിയിൽ തേയ്ക്കാൻ എങ്ങനെ കാച്ചി എടുക്കാം എന്നാണ് ഇന്ന് പരിചയപ്പെടുന്നത്. എണ്ണകാച്ചുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് കരിഞ്ചീരകം, ഉലുവ, നെല്ലിക്ക എന്നിവയാണ്. കരിഞ്ചീരകം മുടിക്ക് കറുപ്പ് ഉണ്ടാകുന്നതിനും ഉലുവ
തലയോട്ടിയിൽ തണുപ്പ് നിലനിർത്തുന്നതിനു നെല്ലിക്ക മുടി സമൃദ്ധമായി വളരുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഇതിനോടൊപ്പം ചുവന്നുള്ളി, കറിവേപ്പില, ചെമ്പരത്തി എന്നിവയും ചേർക്കാവുന്നതാണ്. 400ml വെളിച്ചെണ്ണയ്ക്ക് രണ്ട് ടീസ്പൂൺ കരിഞ്ചീരകം, രണ്ട് ടീസ്പൂൺ ഉലുവ, അഞ്ച് വലിയ നെല്ലിക്ക എന്നിങ്ങനെ വേണം ചേരുവകൾ എടുക്കാൻ. കറിവേപ്പില കഴുകി ഇതളുകൾ ആക്കി
നെല്ലിക്ക കുരുകളഞ്ഞ് കഷ്ണങ്ങൾ ആക്കുക. ചുവന്നുള്ളി ഇവയ്ക്കൊപ്പം അല്പം കൃഷ്ണതുളസി ബാക്കി ചേരുവകളും നന്നായി ചതച്ചക്കുക. അതിനുശേഷം എങ്ങിനെയാണ് എണ്ണ കാച്ചുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Best Kachenna for hair growth. Video credit : AjiTalks