
കുറ്റി കുരുമുളക് തൈകൾ എളുപ്പത്തിൽ ഉണ്ടാക്കാം.. ഇനി ഒരു തിരിയിൽ നിറയെ കുരുമുളക്.!! | Bush pepper farming tips
Bush pepper farming tips malayalam : കുരുമുളക് എങ്ങനെ തൈകൾ ഉൽപാദിപ്പിക്കാം എന്നും അതിന്റെ വിവിധ മേഖലകളെ കുറിച്ചും പരിചയപ്പെടാം. ചാണകപ്പൊടി, മണൽ, മണ്ണും കൂടി നല്ലതുപോലെ മിക്സ് ചെയ്യണം. മണല് എടുക്കുമ്പോൾ പുഴമണൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഗ്രോ ബാഗിൽ നിറക്കുമ്പോൾ നല്ലതു പോലെ ഹോൾ ഇട്ടതിനുശേഷം വേണം നിറയ്ക്കാൻ. നീർവാഴ്ച ഉണ്ടായെങ്കിലേ ചെടി നല്ലതുപോലെ വളരുകയുള്ളൂ.വെള്ളം കെട്ടി നിൽക്കുകയാണ്
എങ്കിൽ ചെടി ചീഞ്ഞു പോകാനുള്ള സാധ്യത ഏറെയാണ്. നിറക്കുമ്പോൾ മണ്ണ് നല്ലതു പോലെ അമർത്തി നിറയ്ക്കാനായി ശ്രമിക്കണം. ലൂസായി നിറയ്ക്കുകയാണ് എങ്കിൽ ഈർപ്പം കെട്ടിനിന്ന് ചെടി ചീഞ്ഞു പോകും. ഒരു വർഷം പ്രായമായ കണ്ണി തല എടുത്തിട്ട് അതിനു മുട്ടിനോട് ചേർന്നുള്ള ഭാഗം ചരിച്ചു മുറിക്കുക. അടുത്തതായി ചെയ്യേണ്ടത് ആവശ്യമായ റൂട്ടിങ് ഹോർമോണുകൾ കൊടുക്കുക എന്നുള്ളതാണ്.
മുറിച്ച ഭാഗത്തായി റൂട്ടിങ് ഹോർമോണുകൾ മുക്കി കൊടുക്കേണ്ടതാണ്. കണ്ണി തല യാതൊരു കാരണവശാലും നേരിട്ട് ഗ്രോബാഗിൽ വെക്കുവാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുമ്പോൾ റൂട്ടിൽ ഹോർമോണുകൾ പുരട്ടിയ വശത്തെ തൊലി ഉയരുകയും വേര് പിടിക്കാൻ പ്രയാസപ്പെടകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഒരു കമ്പുകൊണ്ട് മധ്യഭാഗത്തായി കുഴി ഉണ്ടാക്കി അതിനുശേഷം
അതിലേക്ക് ഇറക്കി വയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്ത് മാറ്റി വയ്ക്കുകയാണെങ്കിൽ കുരുമുളക് വേരുപിടിക്കാൻ തുടങ്ങുന്നതാണ്. കുരുമുളക് കൃഷിയെ പറ്റി വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. Bush pepper farming tips. Video credit : KRISHIDEEPAM NEWS