ചെടികളും പച്ചക്കറികളും കുതിച്ചു വളരാൻ ഈ ജൈവവളം മതി.. ചെടികൾ തഴച്ചു വളരാനും പൂക്കാനും.!! | Organic fertilizer for plants
Organic fertilizer for plants in Malayalam : ചെടികളെയും പൂക്കളെയും ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. എന്നാൽ എത്രയൊക്കെ പരിപാലിച്ചിട്ടും ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നതാണ് പരാതി എങ്കിൽ തീർച്ചയായും ഈ വളം ഒന്ന് ചെയ്തു നോക്കൂ. പച്ചക്കറികൾക്കും ചെടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ജൈവവളമാണ് ഇത്.
ഈ വളം ഉണ്ടാക്കാൻ ആദ്യം വേണ്ടത് കടുക് ആണ്. ഒരു ബൗളിലേക്ക് അൽപം കടുക് എടുക്കുക. കടുക് എടുത്ത അതേ അളവിൽ തന്നെ ഉലുവയും എടുക്കുക. കടുകും ഉലുവയും ചെടികൾക്ക് നല്ലൊരു വളമാണ്. ചെടികളുടെ എല്ലാ രീതിയിലുള്ള വളർച്ചയ്ക്കും നല്ല രീതിയിൽ പൂക്കൾ വിരിയുന്നതിനും ഇത് സഹായിക്കും. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ
എല്ലാ മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് നല്ലൊരു വളക്കൂട്ട് ആണ്. വളക്കൂട്ട് നിർമ്മിക്കാനായി എടുത്തു വച്ചിരിക്കുന്ന ഉലുവയും കടുകും മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതിലേക്ക് അല്പം വെള്ളമൊഴിച്ച് രണ്ടു ദിവസം പുളിക്കാനായി വെക്കുക. കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് വള കൂട്ടിന് കൂടുതൽ ഫലവത്താകും. രണ്ട് ദിവസം കഴിഞ്ഞ്
പുളിപ്പിച്ച് എടുത്ത ലായനി പച്ചവെള്ളം ഉപയോഗിച്ച് നന്നായി നേർപ്പിച്ച് എടുക്കുക. സാധാരണ ഗതിയിൽ ഒരു സ്പൂൺ കടുകും ഉലുവയും ചേർത്ത് മിശ്രിതം ആണ് ഉണ്ടാക്കിയത് എങ്കിൽ മൂന്നു ലിറ്റർ വെള്ളമാണ് ഇത് നേർപ്പിക്കാൻ ആയി എടുക്കേണ്ടത്. കൂടുതൽ അറിയുവാനായി വീഡിയോ കാണുക. Video credit : URBAN ROOTS