Cataracts Symptoms and Treatment : പ്രായമായവരിൽ ഏറിയ തോതിൽ കണ്ടു വരുന്ന പ്രധാന അസുഖമാണ് തിമിരം. പാരമ്പര്യമായി ഇത് ബാധിക്കുന്നതിന് പകരം ആളുകളുടെ ജീവിത ശൈലിയിലെ തെറ്റുകളും ഈ അസുഖം വരാൻ കാരണമാകുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുള്ള ആഹാരപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നത് തിമിരത്തിന് കാരണമാകും. ഇതിനുപുറമേ നമ്മുടെ ശരീരം തന്നെ ഒരുപാട് ഷുഗർ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിൽ അതും നിലവിലുള്ളതിനോടൊപ്പം ചേർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ കണ്ണിന്റെ ലെൻസിലുള്ള പ്രോട്ടീനെ ഷുഗർ നന്നായി ബാധിക്കും. സ്ട്രെസ്സ് ഹോർമോണുകൾ കൂടുതലുള്ള ആളുകൾക്കും തിമിരം സാധാരണയായി വരാറുണ്ട്.
അമിതമായ മദ്യപാനവും പുകവലിയും ഇതിനു മറ്റൊരു കാരണമാണ്. സ്റ്റിറോയ്ഡിന്റെ ഉപയോഗം ചെറുപ്പക്കാരിൽ സാധാരണയായി വരുകയാണ് ഇപ്പോൾ. ഇതിന്റെ ഉപയോഗം ശരീരത്തിൽ അധികമായി ഗ്ലൂക്കോസ് സ്റ്റോർ ചെയ്യുന്നതിന് കാരണമാവുകയും പ്രമേഹം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പതിയെ തിമിരത്തിനും കാരണമാകുന്നു. മൈക്രോവേവിൽ നിന്ന് വരുന്ന വേരിയേഷൻസും കണ്ണിലെ പ്രോട്ടീനെ ബാധിക്കുകയും തിമിരത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. നാച്ചുറലായ ഒരു ആന്റി ഓക്സിഡന്റാണ് ഗ്ലൂട്ടാത്തയോൺ. മൂന്ന് പ്രോട്ടീനുകളെ വെച്ച് ലിവർ സ്വമേധയാ ഉണ്ടാക്കുന്ന ആന്റി ഓക്സിഡന്റാണിത്.
ഇത് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇല വർഗ്ഗത്തിൽ പെട്ട പച്ചക്കറികൾ. ഇത് സലാഡായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇല വർഗത്തിൽ പെട്ട പച്ചക്കറികളിലും, മുട്ടയുടെ മഞ്ഞയിലും അടങ്ങിയിരിക്കുന്ന ന്യൂട്രിയൻസ് തിമിരത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ മുട്ടയുടെ മഞ്ഞ ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനുള്ള പ്രവർത്തനം ഉപവാസം എടുക്കുന്നത് വഴി നമ്മുടെ ബോഡിയിൽ നടക്കുന്നുണ്ട്. അതിനാൽ തന്നെ ഇതൊരു നല്ല പ്രതിരോധ മാർഗമാണ്.
ഷുഗർ കണ്ടന്റ് അധികമായുള്ള ഭക്ഷണ സാധനങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ ടീ സ്പൂൺ തേൻ എടുത്ത് അതിൽ ഒരു ചെറു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ദിവസവും രണ്ട് നേരം കുടിക്കുന്നത് തിമിരത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന പ്രധാന മിശ്രിതമാണ്. തിമിരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ Dr. Hamid Muhyidheen വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Healthy Dr എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Cataracts Symptoms and Treatment Credit : Healthy Dr
Cataracts: 10 Important Symptoms, Causes and Prevention Tips
- Cloudy Vision: Cataracts cause the eye’s natural lens to become cloudy, making vision blurry.
- Common with Ageing: Age-related changes are the most common cause of cataracts.
- Light Sensitivity: Bright sunlight and headlights may become uncomfortable.
- Poor Night Vision: Driving at night can become difficult due to glare and reduced clarity.
- Faded Colours: Colours may appear dull, yellowish, or less vibrant.
- Frequent Prescription Changes: Vision changes may require repeated updates to glasses.
- Diabetes Risk: People with diabetes have a higher risk of developing cataracts.
- Eye Protection: Wear UV-protective sunglasses when outdoors.
- Regular Eye Check-ups: Eye examinations help detect cataracts and monitor vision changes.
- Treatment Options: Cataracts can be treated with surgery when vision problems begin affecting daily activities.