വീട്ടിൽ പുട്ടുകുറ്റി ഉണ്ടോ? പുട്ടുകുറ്റി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! ഇതുകൊണ്ട് പുട്ടുണ്ടാക്കാൻ മാത്രമല്ല ഒരു നൂറു കാര്യങ്ങൾ ചെയ്യാം; ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ്!! | Chiratta Puttu Maker Tips

Chiratta Puttu Maker Tips : ചിരട്ട പുട്ടുകുറ്റി കൊണ്ട് പുട്ട് ഉണ്ടാക്കാൻ മാത്രമല്ല നമ്മുടെ വീട്ടിലെ ഒരു നൂറ കൂട്ടം കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് പുട്ടുകുറ്റി കൊണ്ട് ചെയ്യാൻ പറ്റുന്ന കുറെ നല്ല ടിപ്പുകൾ ആണ്. ആദ്യത്തെ ടിപ്പ് നമ്മൾ ചെറിയ കുപ്പികളിലൊക്കെ എണ്ണ ഒഴിക്കുന്ന സമയത്ത് ചോർപ്പ അല്ലെങ്കിൽ ഫണൽ കാണുന്നില്ല അല്ലെങ്കിൽ നമ്മുടെ കയ്യിൽ ചോർപ്പ ഇല്ല എന്നുണ്ടെങ്കിൽ ഇതുപോലെ പുട്ടുകുറ്റി ഇതിനുള്ളിലേക്ക് വെച്ചിട്ട് ഈസി ആയിട്ട് ഒരു തുള്ളി എണ്ണ പോലും വെളിയിൽ പോകാതെ ഒഴിക്കാൻ ആയിട്ട് കഴിയും. ഈ ഒരു കാര്യം ചെയ്യുമ്പോൾ പുട്ടുകുറ്റിയിൽ ഒട്ടും തന്നെ വെള്ളത്തിന്റെ നനവ് പാടില്ല. ഇല്ലെങ്കിൽ എണ്ണ പെട്ടെന്ന് കേടായി പോകും.

അതുപോലെ തന്നെ എണ്ണ മുഴുവനായിട്ട് ഒഴിച്ചതിനു ശേഷം കുറച്ചു നേരത്തേക്ക് ആ കവർ പുറ്റുകുട്ടിയിൽ ഇങ്ങനെ വെക്കുകയാണെങ്കിൽ ഒരു തുള്ളി എണ്ണ പോലും കവറിൽ ആവാതെ മൊത്തമായിട്ട് നമുക്ക് പാത്രത്തിലേക്ക് കിട്ടും. അടുത്ത ടിപ്പ് രാവിലെ നമ്മൾ കുട്ടികൾക്ക് സ്നാക്സ് ആയിട്ട് മുട്ട പുഴുങ്ങി കൊടുക്കാറുണ്ട്. അല്ലെങ്കിൽ ചിലരൊക്കെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് ഒന്നോ രണ്ടോ മുട്ടയൊക്കെ പുഴുങ്ങിയതായിരിക്കും കഴിക്കുന്നത്. എന്നാൽ പുഴുങ്ങി എടുക്കാനുള്ള സമയമില്ല എന്നുണ്ടെങ്കിൽ ഇതുപോലെ പുട്ടുകുറ്റിയിൽ മുട്ട വെച്ചു കുക്കറിന്റെ വിസലിൽ വെച്ചു കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഒരു ഏഴു മിനിറ്റ് കൊണ്ട് മുട്ട പുഴുങ്ങി എടുക്കാനായിട്ട് കഴിയും. അങ്ങിനെ കുക്കറിൽ ഇട്ടിരിക്കുന്നത് വേവുന്നതിനോടൊപ്പം തന്നെ മുട്ടയും പുഴുങ്ങി കിട്ടും. അപ്പോൾ നമ്മുടെ ഗ്യാസും സമയവും ലാഭമാണ്.

ഇതുപോലെ മുട്ട വെക്കുമ്പോൾ മുട്ട പൊട്ടിയിട്ട് വെളിയിലേക്ക് വരില്ല. നമ്മൾ കുക്കറിലൊക്കെ മുട്ട വേവിക്കുമ്പോൾ അത് പൊട്ടി വെളിയിലേക്കൊക്കെ വെള്ളമൊക്കെ കയറാറുണ്ടല്ലോ. ഈ രീതിയിൽ വെക്കുമ്പോൾ നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടും. ഇനിയിപ്പോൾ ബ്രേക്ക്ഫാസ്റ്റിന് പഴമൊക്കെ പുഴുങ്ങിയതാണ് വേണമെന്നുണ്ടെങ്കിൽ ചെറുതായിട്ട് കട്ട് ചെയ്തതിനു ശേഷം പുട്ടുകുറ്റിയിൽ വെച്ച് നമ്മുടെ കുക്കറിൽ വയ്ക്കുകയാണെങ്കിൽ നിമിഷനേരം കൊണ്ട് പഴമൊക്കെ പുഴുങ്ങി കിട്ടും. സ്റ്റീമറിലൊക്കെ വെക്കുകയാണെങ്കിൽ ആ പാത്രങ്ങളൊക്കെ കഴുകി എടുക്കാനൊക്കെ ഒരുപാട് സമയം വേണം. അതേസമയം ഇതുപോലെ കുക്കറിൽ വെച്ചു കൊടുക്കുകയാണെങ്കിൽ കുക്കറിനുള്ളിൽ ഉള്ളതും പുറത്തുള്ള പഴവും പെട്ടെന്ന് തന്നെ വെന്തു കിട്ടും.

അതുപോലെതന്നെ സ്റ്റീം ചെയ്ത് നല്ല ഹെൽത്തി ആയിട്ട് നമുക്ക് പഴമായാലും അതുപോലെ തന്നെ ഉരുളൻകിഴങ്ങൊക്കെ ഇതുപോലെ പെട്ടെന്ന് കുക്ക് ചെയ്തെടുക്കാനായിട്ട് കഴിയും. ഉരുളൻകിഴങ്ങ് വെച്ചിട്ടുള്ള ചില സ്നാക്സുകൾ ഒക്കെ റെഡിയാക്കുമ്പോൾ നമ്മൾ വെള്ളത്തിലിട്ട് പുഴുങ്ങി എടുക്കുന്നതിനേക്കാളും നല്ലത് ഇതുപോലെ സ്റ്റീം ചെയ്തെടുക്കുന്നതാണ്. അപ്പോഴാണ് നല്ല ക്രിസ്പി ആയിട്ട് കിട്ടുന്നത്. ഇനിയിപ്പോൾ ഡയറ്റ് ഒക്കെ നോക്കുന്ന സമയത്ത് കുറച്ച് ഹെൽത്തി ആയിട്ട് കാർബോ ഒക്കെ കട്ട് ചെയ്തിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് ആണ് കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കിൽ ഇതുപോലെ വെജിറ്റബിൾസ് നമുക്ക് ഈ ഒരു പുട്ടുകുറ്റിയിൽ വളരെ എളുപ്പത്തിൽ സ്റ്റീം ചെയ്തെടുക്കാനായിട്ട് കഴിയും. ഒരു പകുതി കുക്ക് ആകുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു കുരുമുളകും കൂടി ഇട്ടുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് ഒന്ന് സ്റ്റീം ചെയ്തെടുത്തു കഴിഞ്ഞാൽ ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെഡി.

പുട്ടുകുറ്റി കൊണ്ടുള്ള അടുത്ത ടിപ്പ് രാവിലെയൊക്കെ നമ്മൾ ചപ്പാത്തിയോ അല്ലെങ്കിൽ പത്തിരിയോ ഒക്കെ റെഡിയാക്കി കഴിഞ്ഞാൽ വൈുന്നേരം ആകുമ്പോഴേക്കും നല്ലപോലെ കല്ലുപോലെ ആയിട്ടുണ്ടാവും. എന്നാൽ ഇതുപോലെ പുട്ടുകുറ്റിയിലേക്ക് വെച്ചു കൊടുത്തിട്ട് ഒരു രണ്ട് മിനിറ്റോളം ഒന്ന് സ്റ്റീം ചെയ്ത എടുക്കുമ്പോഴേക്കും നല്ല സോഫ്റ്റ് ആയിട്ട് പൂ പോലെ കിട്ടും. ചപ്പാത്തി മാത്രമല്ല ഈ ഒരു രീതിയിൽ പത്തിരിയും പൊറോട്ടയും അപ്പവും ഒക്കെ നമുക്ക് സ്റ്റീം ചെയ്തെടുക്കാവുന്നത്. അതുപോലെ തന്നെ ബേക്കറിൽ നിന്നും വാങ്ങികൊണ്ടു വരുന്ന സമൂസയും പപ്‌സും ഒക്കെ തണുത്തു പോയാൽ ഈ ഒരു രീതിയിൽ പുട്ടുകുറ്റിയിൽ വെച്ചിട്ട് ചെറുതായിട്ടൊന്ന് സ്റ്റീം ചെയ്ത് എടുത്താൽ മതി. ഇതുകൊണ്ട് പുട്ടുണ്ടാക്കാൻ മാത്രമല്ല ഒരു നൂറു കാര്യങ്ങൾ ചെയ്യാം. ഇതുപോലെ പുട്ടുകുറ്റി കൊണ്ടുള്ള കൂടുതൽ കിടിലൻ ടിപ്പുകൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഒക്കെ ചെയ്തു നോക്കൂ. Credit : Resmees Curry World

chiratta puttuChiratta Puttu MakerKitchen TipsPuttu MakerTips and Tricks