മല്ലിയില ഇനി കടയിൽ നിന്നും വാങ്ങേണ്ട; വീട്ടിൽ തന്നെ കൃഷി ചെയ്യാം! മല്ലി എളുപ്പത്തിൽ മുളക്കാൻ ഇത് മാത്രം ചെയ്താൽ മതി!! | Coriander Plant Cultivation At Home

Coriander Plant Cultivation At Home : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുമ്പോഴും അതിലുള്ള മല്ലിയിലയുടെ ഉപയോഗം നമ്മുടെ നാട്ടിൽ കൂടിയിട്ടുണ്ട്. എന്നാൽ കറികളിലേക്ക് ആവശ്യമായ മല്ലിയില കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ശീലമായിരിക്കും പല വീടുകളിലും ഉള്ളത്. ഒരു തവണത്തെ ഉപയോഗത്തിനുശേഷം ഇവ പെട്ടെന്ന് അളിഞ്ഞു പോകും എന്നത് മാത്രമല്ല മിക്കപ്പോഴും അവ വിഷമടിച്ചത് ആകാനുള്ള സാധ്യതയുമുണ്ട്.

അത്തരം സാഹചര്യങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ മല്ലിയില എങ്ങനെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. വീട്ടിൽ ഉപയോഗിക്കുന്ന മല്ലി വിത്ത് മണ്ണിലിട്ട് വളർത്തിയതു കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകില്ല. അതുകൊണ്ട് സ്യൂഡോമോണാസ് പോലുള്ള വളക്കൂട്ടിൽ മുക്കിവച്ച് വിത്ത് വാങ്ങി നടാനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരത്തിൽ ലഭിക്കുന്ന വിത്ത് ആദ്യം ചെറുതായി മുളപ്പിച്ചെടുക്കണം.

അതിന് ഒരു തുണിയെടുത്ത് അതിലേക്ക് വിത്ത് മുഴുവൻ ഇട്ട ശേഷം തേയില വെള്ളത്തിൽ മുക്കി കെട്ടിവയ്ക്കണം. കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഇത്തരത്തിൽ വിത്ത് തേയില വെള്ളത്തിൽ കിടക്കേണ്ടതുണ്ട്. അതിന് ശേഷം നീരെല്ലാം നല്ലതുപോലെ പിഴിഞ്ഞ് കളഞ്ഞ് വിത്ത് മാറ്റിവയ്ക്കാം. ഈയൊരു വിത്ത് തുണിയിൽ തന്നെ കെട്ടി ബൗളിൽ ഇറക്കിവെച്ച് മുകളിൽ ഗ്ലാസ് കമിഴ്ത്തി കൊടുക്കുക. കുറച്ച് ദിവസങ്ങൾക്ക് ശേഷം വിത്ത് മുളച്ചു തുടങ്ങിയതായി കാണാം.

അതിനു ശേഷം നല്ല ഒരു പോട്ടിംഗ് മിക്സ് തയ്യാറാക്കി അതിലേക്ക് വിത്തുകൾ നട്ടു കൊടുക്കണം. പോട്ടിംഗ് മിക്സ് തയ്യാറാക്കാനായി കുറച്ച് മണ്ണും, വളപ്പൊടിയും, കുറച്ച് ചകിരിച്ചോറും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം മുളച്ചു തുടങ്ങിയ വിത്തുകൾ അതിലേക്ക് പാകി കൊടുക്കാവുന്നതാണ്. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ മല്ലിച്ചെടി വളർന്ന് വരുന്നതായി കാണാം. ശേഷം ആവശ്യമുള്ള ഇല കട്ട് ചെയ്ത് എടുക്കാവുന്നതാണ്. അതിൽ നിന്ന് തന്നെ പുതിയ ഇലകൾ മുളച്ചു തുടങ്ങും. ഇത്തരത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള മല്ലിയില എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Coriander Plant Cultivation At Home Credit: KRISHIDEEPAM NEWS


Coriander Plant Cultivation at Home – Grow Fresh Dhaniya Easily!

Coriander (also known as Dhaniya or Cilantro) is one of the easiest herbs to grow at home. Whether in a balcony pot, terrace garden, or grow bag, you can enjoy fresh, organic coriander leaves all year round. Here’s how to cultivate coriander at home the right way!


What You Need:

  • Coriander seeds (split or lightly crushed)
  • Pot or grow bag with drainage holes
  • Cocopeat + garden soil + compost (for better aeration)
  • Sunlight – at least 4–5 hours per day
  • Spray bottle or watering can

Step-by-Step Guide:

1. Prepare the Seeds

  • Lightly crush whole coriander seeds (don’t powder them).
  • Soak in water overnight to speed up germination.

2. Choose the Right Container

  • Use pots at least 6–8 inches deep.
  • Ensure good drainage to prevent waterlogging.

3. Soil Mix

  • Ideal mix: 40% garden soil + 30% compost + 30% cocopeat.
  • Loose, well-draining, and rich in nutrients.

4. Sowing the Seeds

  • Sprinkle soaked seeds evenly.
  • Cover with a thin layer of soil (not more than ½ inch).
  • Water gently using a spray bottle.

5. Care and Maintenance

  • Place the pot in partial sunlight.
  • Water daily but avoid overwatering.
  • Once sprouts appear (in 7–10 days), thin out if overcrowded.

6. Harvesting

  • Start harvesting from day 25 to 30.
  • Cut leaves 1 inch above the soil to allow regrowth.
  • You can harvest 2–3 times from one batch.

Pro Tips:

  • Sow new seeds every 2–3 weeks for continuous supply.
  • Avoid harvesting from roots if you want multiple harvests.
  • Use leftover coriander seeds from the kitchen (if untreated).

Coriander Plant Cultivation At Home

  • How to grow coriander at home
  • Organic coriander plant tips
  • Grow coriander in pots
  • Balcony herb garden ideas
  • Natural ways to grow coriander
  • Dhaniya planting guide at home

Read also : ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി മല്ലി ഇല വീട്ടിൽ കാടായി വളർത്താം! ഇനി എന്നും മല്ലിയില നുള്ളി മടുക്കും!! | Coriander Cultivation Using Coconut Shell

AgricultureCoriander PlantCoriander Plant Cultivation At Home