കാറ്ററിംഗുകാരുടെ മല്ലിപൊടിയുടെ രുചി രഹസ്യം ഇതാണ്! ഈ ചേരുവകൾ കൂടി ചേർത്ത് പൊടിച്ചാൽ മതി കറികൾക്ക് പത്തിരട്ടി രുചിയും മണവും കിട്ടും!! | Coriander Powder Recipe

Coriander Powder Recipe : പലപ്പോഴും കാറ്ററിംഗുകാരുടെ പലതരം കറികൾ കഴിച്ച് അന്തം വിട്ട് നാം ചിന്തിച്ചിട്ടുണ്ടാകും എന്താവും ഇതിന് ഇത്രയും രുചിയെന്ന്. അതിന്റെ പിന്നിലെ രഹസ്യം ഇത് വരെ മനസ്സിലായില്ലേ? എങ്കിൽ കാറ്ററിംഗുകാരുടെ കറിക്ക് പിന്നിലെ രഹസ്യം ഇതാണ്. വായിൽ കപ്പലോടും കറിയുണ്ടാക്കാം വളരെ എളുപ്പത്തിൽ. കറിയുടെ കൊഴുപ്പ് കൂട്ടാനും, സ്വാദ് വർധിപ്പിക്കാനും അവർ ഉപയോഗിക്കുന്ന പ്രതേക മല്ലിപ്പൊടിയാണ് ഇതിന് പിന്നിലെ രഹസ്യം. എല്ലാ കറികളും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മല്ലി പൊടി. നല്ല നല്ല സുഗന്ധമുള്ളതും കറികൾക്ക് രുചി കൂട്ടുന്ന മല്ലിപ്പൊടി ആണെങ്കിൽ പിന്നെ കറികൾ വേറെ ലെവൽ ടേസ്റ്റ് ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. വീട്ടിൽ തന്നെ വളരെ ടേസ്റ്റിയായി എങ്ങനെ മല്ലി പൊടി ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

ചേരുവകൾ :

  • മല്ലി – കാൽ കിലോ
  • പെരും ജീരകം – രണ്ട് സ്പൂൺ
  • ഉലുവ – ഒരു ടീ സ്പൂൺ
  • കറിവേപ്പില – രണ്ടോ മൂന്നോ തണ്ട്
  • കുരുമുളക് -രണ്ട് ടീ സ്പൂൺ
  • അണ്ടിപ്പരിപ്പ് – ഒരു പിടി
  • ഏലക്ക – 15 എണ്ണം
  • മല്ലിപ്പൊടി – കാൽ ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം :

ഇതിനായി ആദ്യം മല്ലി വറുത്തെടുക്കുന്നതിനായി ഒരു പാൻ എടുക്കുക. ശേഷം കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കിയെടുത്ത കാൽ കിലോ മല്ലി ഇതിലേക്ക് ഇടാം. ഇനി ഇത് നന്നായി ചൂടാക്കി എടുക്കാം. തുടർന്ന്, രണ്ട് സ്പൂൺ പെരും ജീരകവും, ഒരു ടീ സ്പൂൺ അളവിൽ ഉലുവയും, കറിവേപ്പില രണ്ട് മൂന്ന് തണ്ടും ഇട്ട് നന്നായി ഇളക്കുക. പിന്നീട് രണ്ട് ടീ സ്പൂൺ അളവിൽ കുരുമുളകും ചേർത്ത് മല്ലിയുടെ നിറം മാറി വരുന്നത് വരെ ഇളക്കണം. ഈ സമയം ഒരു പിടി അണ്ടിപ്പരിപ്പും ഇതിലേക്ക് ചേർക്കാം. ഇത് നന്നായി മൂത്ത് വന്നാൽ ഫ്ലേം ഓഫ്‌ ചെയ്യാം. പിന്നീട് 15 ഏലക്കയും, കാൽ ടീ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കണം. ഇനി ഇതിന്റെ ചൂടാറിക്കഴിഞ്ഞാൽ ഒരു മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്.

കടലക്കറി, മുട്ടക്കറി തുടങ്ങി മസാല ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ കറികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിലിത് തയ്യാറാക്കാം. വളരെ രുചികരമായ ഭക്ഷണം ഇനി നിങ്ങളുടെ തീൻമേശയിലും എത്തും. നല്ല ഗുണമേന്മയുള്ള മല്ലി തിരഞ്ഞെടുത്ത് ശരിയായ രീതിയിൽ വറുത്ത് പൊടിച്ചാൽ മാസങ്ങളോളം മണം നഷ്ടപ്പെടാതെ സൂക്ഷിക്കാനും കഴിയും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Recipe Credit : Anithas Tastycorner

coriander powderCoriander Powder RecipeKitchen TipsTasty RecipesTips and Tricks