Dates Fruit : ഈന്തപ്പഴം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകാൻ വഴിയില്ല. കാരണം, ഏറ്റവും അധികം ഫൈബേഴ്സ് അടങ്ങിയതും കൊച്ചുകുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്നതും, ധാരാളം ന്യൂട്രീഷൻ അടങ്ങിയ, പ്രത്യേകിച്ചും കാൽസ്യം, വൈറ്റമിൻ ബി, ബി കോംപ്ലക്സ് എന്നിവ അടങ്ങിയതുമാണ് ഇത്. ഇതിൽ പലതരം മൈക്രോ ന്യൂട്രിയൻസ് അടങ്ങിയിട്ടുണ്ട്. ഇത്രയധികം സമൃദ്ധമായി നാരുകൾ അടങ്ങിയിട്ടുള്ള, പെട്ടെന്ന് എനർജി കൂട്ടാൻ സഹായിക്കുന്ന മറ്റൊരു ഫ്രൂട്ട്സ് ഉണ്ടാകില്ല. പ്രത്യേകിച്ചും ഈ നോമ്പ് സമയത്ത് ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്.
നൂറ്റാണ്ടുകൾ മുതൽ നോമ്പ് തുറക്കുന്ന സമയത്ത് പ്രധാനമായിട്ടും ഊർജ്ജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണം ഈന്തപ്പഴം തന്നെയാണ്. അതുകൊണ്ട് തന്നെ ഈന്തപ്പഴം ഇപ്പോൾ ഈ ഒരു സീസണിൽ ധാരാളമായിട്ട് നമ്മുടെ നാട്ടിലേക്ക് വരുന്നുമുണ്ട്. എന്നാൽ ഈന്തപ്പഴം വാങ്ങുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട രണ്ടുമൂന്ന് കാര്യങ്ങൾ ഉണ്ട്. പലപ്പോഴും നമ്മൾ ഈന്തപ്പഴം ചെയ്യുന്നത് ഇതിന്റെ പാക്കറ്റ് പൊട്ടിച്ച് അതേപടി എടുത്ത് കഴിക്കുകയാണ്. സാധാരണ നമ്മൾ മറ്റ് ഏതൊരു പഴം ആണെങ്കിലും മുറിച്ച് അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയൊക്കെ ചെയ്യും.
എന്നാൽ ഈന്തപ്പഴത്തിന് അങ്ങനെ ഒരു രീതിയില്ല. തുറന്ന് അതേപടി എടുത്ത് കഴിക്കുന്ന ഒരു രീതിയാണ് പൊതുവെ കണ്ടുവരുന്നത്. പ്രധാനമായിട്ടും ഈന്തപ്പന എന്ന് പറയുന്നത് കടുത്ത ചൂടിലാണ് വളരുന്നത്. അതുകൊണ്ടുതന്നെ ഈ ചൂടുള്ള അന്തരീക്ഷത്തിൽ, പ്രത്യേകിച്ചും അവിടെയുള്ള പ്രാണികൾ, വണ്ടുകൾ ഇവയെല്ലാം തന്നെ ഈന്തപ്പഴം ഉണ്ടാകുന്ന സമയത്ത് അതിനകത്ത് മുട്ട ഇട്ടു വെക്കാറുണ്ട്. പലപ്പോഴും ഈ ഈന്തപ്പഴം പഴമാകുന്ന സമയത്തായിരിക്കും ഇവ മുട്ട വിരിഞ്ഞ് ലാർവ അതിനകത്ത് ഉണ്ടാവുകയും, ഇത് പ്രാണിയായിട്ട് രൂപം മാറുന്നതിനു മുമ്പുള്ള പുഴുവിന്റെ രൂപത്തിൽ ഇതിനകത്ത് ഇരിപ്പുണ്ടാകും.
പലപ്പോഴും നമ്മൾ വാങ്ങിക്കൊണ്ടുവരുന്ന ഈന്തപ്പഴത്തിനകത്ത് ഈ പുഴുവിന്റെ സാന്നിധ്യം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈത്തപ്പഴം പൊളിക്കാത്തതു കൊണ്ടാണ് പലരും ഇത് അറിയാതെ പോകുന്നത്. എന്നാൽ ഈന്തപ്പഴം നമ്മൾ വാങ്ങുന്ന സമയത്ത് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈന്തപ്പഴത്തിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി Dr Rajesh Kumar വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Dr Rajesh Kumar എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Dates Fruit Credit : Dr Rajesh Kumar
Dates Fruit Benefits: Nutrition and Health Benefits
- Dates are naturally sweet fruits that provide carbohydrates and can be a convenient source of energy.
- They are a good source of dietary fiber, which supports normal bowel function and digestive health.
- Dates contain potassium, an important mineral needed for normal muscle and nerve function.
- They provide minerals such as magnesium, copper and manganese that contribute to normal body functions.
- Dates contain naturally occurring plant compounds with antioxidant activity.
- The fiber in dates can help make meals and snacks more filling when consumed as part of a balanced diet.
- Dates can be added to oatmeal, smoothies, desserts or eaten as a simple snack.
- Their natural sweetness makes dates useful as an alternative to some added-sugar ingredients in recipes.
- Dried dates are calorie-dense, so portion size is important, particularly for people monitoring their calorie or carbohydrate intake.
- Including dates along with a varied diet of fruits, vegetables, whole grains and protein foods can help provide a wider range of essential nutrients.