ഈ ഒരു സൂത്രം ചെയ്താൽ മതി ദോശ പാനിൽ ഒട്ടി പിടിക്കാതെ ഗ്ലാസ്സ് പോലെ ദോശ ഇളകി വരും! ഇനി ദോശ ഒരിക്കലും ഒട്ടിപിടിക്കില്ല!! | Dosa Sticking to Tawa Pan Tips
Dosa Sticking to Tawa Pan Tips
Dosa Sticking to Tawa Pan Tips : ദോശ ഉണ്ടാക്കുമ്പോൾ പാനിലോ, ഇരുമ്പ് പാത്രത്തിലോ ഒട്ടി പിടിക്കുന്നുണ്ടോ? ഇങ്ങനെ ചെയ്താൽ മതി ദോശ ഇനി ഒരിക്കലും ഒട്ടി പിടിക്കില്ല! നോൺ സ്റ്റിക്ക് പോയ പാനിൽ ദോശ ഇട്ടാൽ അത് കോരി എടുക്കുക വളരെ പ്രയാസം ആയിരിക്കും. എന്നാൽ അത് കട്ടി ഉള്ള ഇരുമ്പ് പാത്രത്തിൽ ആണെങ്കിൽ ഒന്നുകൂടി എളുപ്പമാരിക്കും. ഈ വീഡിയോയിൽ കാണിക്കുന്നത് നോൺ സ്റ്റിക്ക് കോറ്റിങ് പോയ പാനിൽ എങ്ങനെ ആണ് പറ്റി പിടിച്ച ദോശ കളയുന്നത് എന്നാണ്.
ആദ്യം പാൻ ചൂടായി കഴിയുമ്പോൾ എണ്ണ ഒഴിക്കണം. എണ്ണ എല്ലാടത്തും പരത്തി കഴിയുമ്പോൾ ദോശ ഒഴിക്കണം. അപ്പോൾ നിങ്ങൾക്ക് കാണാം ദോശ ഒട്ടിപിടിച്ചിരിക്കുന്നത്. എന്നിട്ട് ഒരു കത്തിയോ തുണിയോ കൊണ്ട് അത് പാനിൽ നിന്നും ചുരണ്ടി എടുത്ത് അതെല്ലാം തൂത്തു കളയുക. ശേഷം 2, 3 ഓ സ്പൂൺ വെളിച്ചെണ്ണയും ഒരു സ്പൂൺ സബോളയോ, ചെറിയ ഉള്ളിയോ, കൂടാതെ അര ടീസ്പൂൺ ഉപ്പും ഇട്ടു ചെറു തീയിൽ വഴറ്റുക. എന്നിട്ട് തീ ഓഫ് ആക്കുക.
ചൂടാറുമ്പോൾ വീണ്ടും ഗ്യാസ് ഓൺ ആക്കിയിട്ടു വഴറ്റി വീണ്ടും ഓഫ് ആക്കുക. ഇങ്ങനെ ഒരു 3 വട്ടം ചെയ്യുക. അപ്പോഴേക്കും പാൻ നന്നായിട്ട് മയപ്പെടും. എന്നിട്ട് ഒരു തുണിയോ ടിഷ്യൂ ഓ വെച്ചിട്ട് നന്നായി തുടച്ചു എടുക്കുക. ഒരു കാരണവശാലും കഴുകാൻ പാടില്ല. ശേഷം പാനിലോട്ടു 2 സ്പൂൺ നെയ്യ് ഒഴിക്കുക. എന്നിട്ട് ഇല്ല ഭാഗത്തും പരത്തിയതിനു ശേഷം ദോശ ചുട്ടു എടുക്കുക. 2 വട്ടം ഇങ്ങനെ എണ്ണ ഒഴിച്ച് ചുട്ടു എടുക്കുക. അതിനു ശേഷം നെയ്യ് ഒഴിക്കേണ്ട കാര്യം ഇല്ല.
അങ്ങനെ നമുക്ക് ഈസ്സി ആയിട്ട് പാനിൽ ഒട്ടി പിടിച്ചിരിക്കുന്ന മാവ് ഇളക്കി കളയാം. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും ഇനി ദോശ ഉണ്ടാക്കുമ്പോൾ ചെയ്തു നോക്കൂ. ദോശ ഉണ്ടാക്കുമ്പോൾ പാനിലോ, ഇരുമ്പ് പാത്രത്തിലോ ഒട്ടി പിടിക്കുന്നുണ്ടോ? വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Dosa Sticking to Tawa Pan Tips Video credit: Grandmother Tips