
ടെറസ്സിൽ ഡ്രാഗൺ ചെടി ഇങ്ങനെ നട്ടു നോക്കൂ.. ടെറസ്സിൽ ഇഷ്ടം പോലെ ഡ്രാഗൺ ഫ്രൂട്ട് ഉണ്ടാകാൻ.!! | Dragon fruit farming on terrace
Dragon fruit farming on terrace malayalam : ബ്യൂട്ടി ഓഫ് നൈറ്റ് എന്നറിയപ്പെടുന്ന മെക്സിക്കൻ സ്വദേശിയായ ഡ്രാഗൺ പഴത്തെ കുറിച്ചും അവയുടെ ചെടിയെ കുറിച്ചും വിശദമായി അറിയാം. പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും നിറഞ്ഞ ഒരു പഴം ആണ് ഡ്രാഗൺ ഫ്രൂട്ട്. സ്കൊളസ്ട്രോൾ ലെവൽ നെയും അതുപോലെ രക്തതധി സമ്മർദ്ദത്തെയും കുറച്ചു ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇതിനു കഴിയുന്നു.
അതുപോലെ ഇതൊരു സീറോ കലോറി ഫ്രൂട്ട് ആണ്. അത് കൊണ്ട് തന്നെ ശരീര ഭാരം കുറക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് ഇത് ധാരാളം കഴിക്കാം. പല തരത്തിലുള്ള വിറ്റാമിനുകൾ വിറ്റാമിൻ എ സി അയൺ കാൽസ്യം കൂടാതെ മറ്റു പല ആന്റി ഓക്സൈഡുകളും ഇതിന് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതിനെ ശരീരത്തിന് പ്രതിരോധ ശേഷി കൂട്ടുന്നതിന് ഉപയോഗിക്കാം.
ഡെങ്കി പനി മുതലായ പനികൾ വരുമ്പോൾ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന അവസര ങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാനായി കഴിക്കാ റുണ്ട്. എങ്ങനെയാണ് ഈ പഴം ഗ്രോബാഗുകളിൽ വച്ചു നട്ടു പിടിപ്പിക്കുന്നത് എന്ന് നോക്കാം. നടാൻ വേണ്ടി എടുക്കുന്നത് ഡ്രാഗൺ പഴം ഉണ്ടായ
ഒരു ചെടിയുടെ കമ്പ് തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ ഗുണം എന്നു പറയുന്നത് ഈ ചെടിയുടെ കമ്പു നല്ലതു പോലെ മൂത്തത് ആയിരിക്കും. അതുകൊണ്ടു തന്നെ ആ കമ്പ് നട്ടുപിടിപ്പിച്ചു ഉണ്ടാകുന്ന ചെടികളിൽ വളരെ വേഗത്തിൽ കായ്കൾ ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Chilli Jasmine