ഈ ഒരു സൂത്രം ചെയ്താൽ മതി! പൊട്ടിയ കറിചട്ടി ഒറ്റ മിനിറ്റിൽ ശരിയാക്കി എടുക്കാം! ഇനി വർഷങ്ങളോളം മൺചട്ടി പൊട്ടില്ല!! | Easy Cracked Clay Pot Tricks

Easy Cracked Clay Pot Tricks : കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ മൺചട്ടികൾ ഉപയോഗിച്ച് പാചകം ചെയ്യുന്ന പതിവ് ഉള്ളതാണ്. പ്രത്യേകിച്ച് മീൻ കറി പോലുള്ളവ മൺചട്ടികളിൽ വെച്ചാൽ മാത്രമേ ശരിയായ രുചി ലഭിക്കാറുള്ളൂ എന്നതാണ് കൂടുതൽ പേരുടെയും അഭിപ്രായം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മൺചട്ടികൾ മയക്കി പൊട്ടാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടുതൽ ഉപയോഗം കാരണവും മൺചട്ടികളിൽ

ചെറിയ രീതിയിലുള്ള വിള്ളലുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള വിള്ളലുകൾ വന്ന മൺ ചട്ടികൾ എങ്ങിനെ എളുപ്പത്തിൽ ശരിയാക്കിയെടുത്ത് ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പൊട്ടിയ മൺചട്ടിയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ചട്ടി നല്ലതുപോലെ ഉണക്കി വേണം ഈയൊരു രീതിയിൽ ചെയ്തെടുക്കാൻ. ശേഷം അതിൽ എവിടെയാണോ വിള്ളൽ ഉള്ളത്

ആ ഭാഗങ്ങളിൽ അല്പം സിമന്റ് പൊടി വിതറി കൊടുക്കുക. അതിനു മുകളിൽ ആയി അല്പം വെള്ളം കൂടി തളിച്ചു കൊടുക്കണം. ഒരു കാരണവശാലും പൊടി വെള്ളത്തിൽ ചാലിച്ച് തേക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുമ്പോൾ ചട്ടിയുടെ അടിഭാഗത്ത് കട്ടിയിലുള്ള കോട്ടിംഗ് ഉണ്ടാവുകയും അത് ചട്ടി പെട്ടെന്ന് ചൂടാകുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെയ്തെടുത്ത ചട്ടികൾ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ആവശ്യമുള്ള ചട്ടികളിൽ എല്ലാം

ഈ ഒരു രീതിയിൽ കോട്ടിംഗ് ചെയ്തെടുക്കാവുന്നതാണ്. കൂടാതെ പുതിയ ചട്ടികൾ വാങ്ങി ഉപയോഗിക്കുന്നതിനു മുൻപായും ഈയൊരു രീതിയിൽ ചെയ്തെടുക്കുകയാണ് എങ്കിൽ ചട്ടി പെട്ടെന്ന് പൊട്ടി പോകാതിരിക്കും. ഈയൊരു രീതിയിൽ ചെയ്തതിനു ശേഷം പിന്നീട് ചട്ടി ഒരുതവണ കൂടി സാധാരണ മയക്കുന്ന രീതിയിൽ ആക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Rainu’s Videos

Clay PotClay Pot TipsCracked Clay PotCracked Clay Pot TricksKitchen TipsPotTipsTips and Tricks