ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി ഇഞ്ചി പറിച്ച് മടുക്കും! ഇനി ഒരു ചെറിയ ഇഞ്ചി കഷ്‌ണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം!! | Easy Ginger Cultivation Using Coconut Shell

Easy Ginger Cultivation Using Coconut Shell

Easy Ginger Cultivation Using Coconut Shell : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുമല്ലോ ഇഞ്ചി. മിക്കപ്പോഴും ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും വീടുകളിലെല്ലാം ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഇഞ്ചി മുളപ്പിച്ച് എടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പോട്ട്, രണ്ടോ മൂന്നോ ചിരട്ട ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, മണ്ണ്, മുട്ടത്തോട് പൊടിച്ചത്, പച്ചില, മുളപ്പിക്കാൻ ആവശ്യമായ ഇഞ്ചി ഇത്രയും സാധനങ്ങൾ മാത്രമാണ്. ചെടി വളർത്താൻ ആവശ്യമായ ഇഞ്ചി കുറച്ചുദിവസം മുൻപ് തന്നെ മുളപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി ഒരു പേപ്പർ കവർ എടുത്ത് അതിലേക്ക് ഇഞ്ചി ഇട്ട് വെള്ളം സ്പ്രേ ചെയ്ത ശേഷം പൊതിഞ്ഞു വയ്ക്കുക.

രണ്ടാഴ്ച ഇങ്ങനെ വയ്ക്കുമ്പോൾ ഇഞ്ചി ചെറുതായി മുളച്ച് വന്നിട്ടുണ്ടാകും. അതിനുശേഷം അത് മാറ്റി നടാനായി ഒരു പോട്ട് എടുത്ത് അതിന്റെ ഏറ്റവും താഴെ ഭാഗത്തായി ചിരട്ട പൊട്ടിച്ചത് ഇട്ടുകൊടുക്കുക. അതിന് മുകളിൽ മണ്ണ് ഫിൽ ചെയ്തു കൊടുക്കുക. കുറച്ച് പച്ചില കൂടി മുകളിലായി വിതറി കൊടുക്കുക. വീണ്ടും മണ്ണിട്ട് മുട്ടത്തോട് കൂടി മിക്സ് ചെയ്യുക. അതിലേക്ക് മുളപ്പിച്ച ഇഞ്ചി പൂഴ്ത്തി വെക്കുക. മുകളിലായി കുറച്ച് മണ്ണും പച്ചിലയും കൂടി ഇട്ട് വെള്ളം സ്പ്രേ ചെയ്ത് നൽകുക.

ഇഞ്ചി ചെടിയായി മുളച്ചു വരുന്നത് വരെ വെള്ളം ചെറിയ രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക മാത്രം ചെയ്താൽ മതി. അതല്ലെങ്കിൽ പെട്ടെന്ന് അളിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഈയൊരു രീതിയിൽ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇഞ്ചി മുളപ്പിച്ചെടുക്കാനായി സാധിക്കും. വെറുതെ കടകളിൽ നിന്നും മരുന്നടിച്ച് ഉണ്ടാക്കുന്ന ഇഞ്ചി വാങ്ങി ഉപയോഗിക്കേണ്ടി വരുന്നതും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS