ഇടിച്ചക്ക തൊലി കളയാൻ ഇനി കത്തി വേണ്ട മക്കളെ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഇടിച്ചക്ക വൃത്തിയാക്കാൻ ഇനി എന്തെളുപ്പം!! | Easy Idichakka Cleaning Tips

Easy Idichakka Cleaning Tips

Easy Idichakka Cleaning Tips : ഇടിച്ചക്കയുടെ തൊലി കളയാൻ ഇനി കത്തിയുടെ ആവശ്യമില്ല. വളരെ കുറഞ്ഞ സമയം കൊണ്ട്, കത്തിയില്ലാതെ തന്നെ നമുക്കത് എളുപ്പത്തിൽ ചെയ്തെടുക്കാം. ഇപ്പോൾ ഇടിച്ചക്കയുടെ സീസൺ ആണല്ലോ. ഈ സമയത്താണല്ലോ നമ്മൾ സാധാരണയായി ഇടിച്ചക്ക ഉപയോഗിക്കുന്നത്. ഇനി ഇടിചക്കയൊക്കെ നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളപ്പോൾ എടുത്ത് പാചകം ചെയ്യാം. എന്നാൽ പലരും പറയുന്നത്, ഇടിച്ചക്കയുടെ തൊലി കളയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. കത്തി ഉപയോഗിച്ച് തൊലി കളയേണ്ട ബുദ്ധിമുട്ട് ഓർത്ത് പലരും ഇത് ഉപയോഗിക്കാറില്ല.

എന്നാൽ ഇനി കത്തിയൊന്നും ഇല്ലാതെ തന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് തൊലി കളഞ്ഞെടുക്കാം. കുക്കർ ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ ഇടിച്ചക്ക വൃത്തിയാക്കാമെന്ന് നോക്കാം. ആദ്യം ഒരു ഇടിച്ചക്ക എടുത്ത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം റൗണ്ടായി കട്ട് ചെയ്യുക. സാധാരണയായി ഇത് മുറിക്കുന്നതിനെക്കാൾ പ്രയാസമാണ് ഇതിന്റെ തൊലി കളയുന്നത്. കാരണം, തൊലിക്കാണല്ലോ കട്ടി കൂടുതൽ. മൂർച്ചയുള്ള കത്തി ഉപയോഗിച്ചാൽ പോലും നന്നായി കഷ്ടപ്പെടേണ്ടി വരും. എന്നാൽ ഈ രീതിയിൽ ചെയ്താൽ ഒട്ടും ബുദ്ധിമുട്ടാതെ കൈ കൊണ്ട് തന്നെ തൊലി കളഞ്ഞെടുക്കാം. റൗണ്ടിൽ കട്ട് ചെയ്ത ശേഷം അതിന്റെ നടുക്ക് ഒന്ന് മുറിക്കുക.

ഇനി ഒരു കുക്കർ എടുത്ത് അതിലേക്ക് മുറിച്ചുവെച്ച ഇടിച്ചക്ക മുഴുവനായി ഇടുക. ഇതിന്റെ പശ കളയേണ്ട ആവശ്യമില്ല, അത് തനിയെ ശരിയായിക്കോളും. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ വിസിൽ വരുന്നതുവരെ വേവിക്കുക. അപ്പോൾ ഇടിച്ചക്ക നന്നായി വെന്തു കിട്ടും. കുക്കറിലെ പ്രഷർ പോയ ശേഷം വേവിച്ച ഇടിച്ചക്ക ഒരു പാത്രത്തിലേക്ക് മാറ്റുക. കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് വേവിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ചക്ക ഡ്രൈ ആയിരിക്കും. ഇനി ഒരു സ്പൂൺ ഉപയോഗിച്ച് തൊലിയിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ചെടുക്കാം. സ്പൂൺ ഉപയോഗിച്ച് പതുക്കെ പ്രസ്സ് ചെയ്താൽ മതി, ഉൾവശത്തുള്ള കാമ്പ് മുഴുവനും എളുപ്പത്തിൽ എടുക്കാവുന്നതാണ്.

ശേഷം, കൈകൊണ്ട് പിച്ചി എടുക്കുക. ഇനി പിച്ചി എടുക്കാൻ മടിയുള്ളവർക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുന്ന കല്ലിന്റെ കുഴ ഉപയോഗിച്ച് ചെറുതായി കുത്തിയുടച്ചാൽ മതി. ഈ വഴി അറിഞ്ഞാൽ, ഇനി ചക്ക മുറിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ആരും ഇടിച്ചക്ക വെക്കാതിരിക്കില്ല. എളുപ്പപ്പണിക്ക് വേണ്ടി മിക്സിയിൽ ഇട്ട് കറക്കരുത്, അങ്ങനെ ചെയ്താൽ ഉണ്ടാക്കുന്ന വിഭവത്തിന് അത്ര രുചി കിട്ടില്ല. ഇനി ഇത് ഉപയോഗിച്ച് നമുക്ക് നല്ല രുചിയുള്ള കട്ലൈറ്റ് ഉണ്ടാക്കിയാലോ? ഇത് എങ്ങനെ തയ്യാറാക്കാമെന്നും, ഇടിച്ചക്ക എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാമെന്നും വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ട ശേഷം നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. Credit : Malappuram Vlogs by Ayishu