ഈ ഒരു സൂത്രം ചെയ്താൽ മതി മുല്ല നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയും! കുറ്റിമുല്ല ബുഷ് ആയി പൂക്കാൻ കിടിലൻ സൂത്രം!! | Easy Jasmine Cultivation
Easy Jasmine Cultivation
Easy Jasmine Cultivation : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ കുറ്റിമുല്ല കാണാൻ സാധിക്കുമെങ്കിലും അവ നല്ല രീതിയിൽ പൂക്കാറില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. കാഴ്ചയിൽ ഭംഗിയും അതേസമയം നല്ല മണവും നൽകുന്ന കുറ്റി മുല്ല, ചെടി നിറച്ച് പൂക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. കുറ്റി മുല്ല ആവശ്യത്തിന് മൊട്ടിടുകയോ പൂക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള പ്രധാന രണ്ട് കാരണങ്ങൾ
ശരിയായ രീതിയിൽ പ്രൂണിംഗ് ചെയ്യാത്തതോ അതല്ലെങ്കിൽ വേരിന് ഫലം ഇല്ലാത്തതോ ആയിരിക്കാം. ചെടിയിൽ ഓരോ തവണ മൊട്ടിട്ട് പൂത്ത് കഴിയുമ്പോഴും കൃത്യമായി തലപ്പ് വെട്ടി കൊടുക്കണം. ചെടിയുടെ എല്ലാ ഭാഗത്തും ഇത്തരത്തിൽ തുമ്പ് കൃത്യമായി വെട്ടി കൊടുത്താൽ മാത്രമാണ് അവ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുകയും ചെയ്യുകയുള്ളൂ. അതിനുശേഷം മിറാക്കിൾ 20 എന്ന മരുന്നാണ് ഉപയോഗിക്കേണ്ടത്.
ഇത് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന അളവിൽ കലക്കി ചെടിയിൽ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ഓർക്കിഡ് പോലുള്ള ചെടികളിലും ഈയൊരു മരുന്ന് പരീക്ഷിക്കാവുന്നതാണ്. കൂടാതെ പേര് പോലെ തന്നെ കുറ്റി മുല്ല വളർത്തുമ്പോൾ എപ്പോഴും കുറ്റിയായി തന്നെ നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രൂണിംഗ് ചെയ്യുന്നത് വഴി ചെടിക്ക് രണ്ടു ഗുണങ്ങൾ ലഭിക്കുന്നതാണ്. അതായത് ചെടികളിൽ ഉണ്ടാകുന്ന കീടബാധകളെ പ്രതിരോധിക്കാനും കൂടുതൽ ശാഖകൾ വളരാനും പ്രൂണിംഗ് സഹായിക്കുന്നു.
വരാനിരിക്കുന്ന മാസത്തിൽ കൃത്യമായി പ്രൂണിംഗ് ചെയ്യുകയാണെങ്കിൽ ജൂൺ ജൂലൈ മാസത്തേക്ക് ചെടി നിറച്ച് പൂക്കൾ ഉണ്ടാകുന്നതാണ്. പ്രൂണിങ് ചെയ്ത് കൃത്യമായി മരുന്നു പ്രയോഗം നടത്തുകയാണെങ്കിൽ ചെടി മുരടിച്ച് നിൽക്കാതെ തഴച്ചു വളരാൻ അത് സഹായിക്കുന്നതാണ്. ഇത്തരത്തിൽ ചെടിക്ക് ആവശ്യത്തിന് പരിചരണം നൽകുകയാണെങ്കിൽ തീർച്ചയായും ചെടി നിറച്ച് പൂക്കൾ ഉണ്ടാവുക തന്നെ ചെയ്യും. Video Credit : PRS Kitchen