കാർഡ്ബോർഡ് ബോക്സ് കൊണ്ട് ഇങ്ങനെ ഒരു തവണ ചെയ്താൽ മാത്രം മതി! ഇനി പനംങ്കുല പോലെ പൂക്കൾ തിങ്ങി നിറയും.!! | Cardboard Potting Mix for Plants

Cardboard Potting Mix for Plants

Cardboard Potting Mix for Plants : നമ്മുടെയെല്ലാം വീടുകളിൽ സാധനങ്ങൾ വാങ്ങിച്ച് ബാക്കി വരുന്ന കാർഡ്ബോർഡ് പീസുകൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരം കാർബോഡുകൾ ഉപയോഗിച്ച് പോട്ട് മിക്സ് തയ്യാറാക്കി, പൂക്കൾ വളർത്തിയെടുക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാം. ഇതിനായി ഏത് തരത്തിലുള്ള കാർഡ് ബോർഡ്‌ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം കാർഡ്ബോർഡിനെ ചെറിയ കഷ്ണങ്ങളായി മുറിച്ചിടണം.

എത്രത്തോളം ചെറുതാക്കാൻ പറ്റുമോ അത്രത്തോളം ചെറുതാക്കുന്നതാണ് നല്ലത്. അതിനുശേഷം ഒരു പോട്ട് എടുത്ത് അതിന്റെ ഏറ്റവും അടിഭാഗത്ത് ഉണ്ടാക്കിവെച്ച കാർഡ് ബോഡ് പീസുകൾ ഫിൽ ചെയ്ത് നൽകാവുന്നതാണ്. ചട്ടിയുടെ അര ഭാഗം വരെ ഇത്തരത്തിൽ ചെയ്തു നൽകാം. അതിനുശേഷം മുകളിൽ കുറച്ച് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല നിറച്ചു കൊടുക്കണം. ഇത് ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായകരമാണ്. അതുപോലെ കുറച്ച് ശീമക്കൊന്നയുടെ ഇല കൂടി

ഇങ്ങനെ ചട്ടിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതിലേക്ക് തൊടിയിൽ നിന്നും കിട്ടുന്ന ഉണങ്ങിയ പ്ലാവിലയും മറ്റ് ഇലകളും നല്ലതു പോലെ കൈകൊണ്ട് പൊടിച്ച് ചേർത്തു കൊടുക്കുക. ഇതിനു മുകളിലേക്ക് ആണ് ചെടി വളരാൻ ആവശ്യമായ മണ്ണ് ഇട്ടു കൊടുക്കേണ്ടത്. സാധാരണ മണ്ണെടുത്താലും ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകും. പോട്ടിന്റെ മുക്കാൽ ഭാഗം വരെ മണ്ണ് ഫിൽ ചെയ്ത ശേഷം ആവശ്യമുള്ള ചെടി അതിനുമുകളിൽ നട്ടു കൊടുക്കുക.

ഈയൊരു രീതിയിൽ പോട്ട് മിക്‌സ് തയ്യാറാക്കുമ്പോൾ പോട്ടിന് ഒട്ടും കനം ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, ചെടി നല്ലതുപോലെ തഴച്ച് വളരുകയും ചെയ്യും. മാത്രമല്ല ചെടി അളിഞ്ഞു പോകുന്ന അവസ്ഥയൊന്നും ഉണ്ടാകില്ല. ഇത്തരത്തിൽ നട്ടെടുത്ത ചെടി ആവശ്യത്തിന് സൂര്യപ്രകാശവും വെള്ളവും കിട്ടുന്ന സ്ഥലത്ത് വേണം വക്കാൻ. ദിവസത്തിൽ രണ്ടുനേരം ചെടി നടക്കാനായി ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Poppy vlogs