ഇത് മതി വള്ളി നിറയെ മത്തൻ തിങ്ങി നിറയാൻ! ഇനി മത്തങ്ങ പൊട്ടിച്ചു മടുക്കും; മടിയന്മാർ അറിയേണ്ട പ്രധാന ടിപ്പുകൾ.!! | Easy Mathanga Krishi

Easy Mathanga Krishi

Easy Mathanga Krishi : ഇത് മതി വള്ളി നിറയെ മത്തൻ തിങ്ങി നിറയാൻ! ഇനി മത്തങ്ങ പൊട്ടിച്ചു മടുക്കും; മടിയന്മാർ അറിയേണ്ട പ്രധാന ടിപ്പുകൾ. ഒരുപാട് ഗുണങ്ങൾ ഉള്ളത് ആണലോ മത്തങ്ങ. അതുകൊണ്ടുതന്നെ സ്വന്തം കൃഷി തോട്ടങ്ങളിൽ മത്തങ്ങ വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മത്തനിൽ പെട്ടെന്ന് തന്നെ കായ് പിടിക്കാൻ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് അറിയാം.

പൂ കൊഴിച്ചിൽ നിൽക്കുവാനും നല്ലതുപോലെ മത്തൻ വള്ളികൾ പടർന്നു വരുവാനും നല്ല തളിരിലകൾ വരുവാനും അതിനുള്ളിൽ പൂക്കൾ നിറയുവാനും ഈ പറഞ്ഞ ടിപ്പുകളും വളപ്രയോഗം നടത്തിയാൽ മതിയാകും. കൃഷി ഇഷ്ടപ്പെടുന്നവർക്കും അതുപോലെ തന്നെ ജൈവവളങ്ങൾ ഇഷ്ടപ്പെടുന്നവർക്കും 100% ഫലപ്രദമായ ഒരു രീതിയാണിത്. മത്തൻ വള്ളികൾ ഉണങ്ങി എങ്കിൽ പോലും പുതിയ പുതിയ ശാഖകൾ ഉണ്ടാകുകയും

അതിൽ നിന്നും ഓരോ നോഡുകളിൽ പൂക്കൾ ഉണ്ടാകും ചെയ്യുന്നതായി കാണാം. മത്തൻ വള്ളികൾ മൾട്ടി ലെയറായി കമ്പുകൾ കൊണ്ട് നേരെ മുകളിലേക്ക് പടർത്തിയെടുക്കാതെ കുറച്ച് അടിഭാഗത്തായി ആ വള്ളി ചുറ്റി വെക്കുകയാണെങ്കിൽ ഇവയിൽ നിന്നും വേര് നല്ലതുപോലെ മണ്ണിലേക്ക് ഇറങ്ങുന്നതായി കാണാം. ഇങ്ങനെ നിലത്തൂടെ വളർത്തുക ആണെങ്കിൽ അതായിരിക്കും കുറച്ചുകൂടി സിമ്പിളും ഈസി ആയിട്ടുള്ള ടിപ്.

100 ഗ്രാം കടുക് പകുതി വെള്ളം ഒഴിച്ച് മിക്സിയുടെ ജാർ നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം 10 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് മൂന്നോ നാലോ ദിവസം മാറ്റിവെച്ച് നല്ലതുപോലെ പുളിപ്പിച്ച് എടുക്കുക. ഈയൊരു വളപ്രയോഗം വെള്ളരി, പടവലം, പാവൽ, കോവൽ, പയർ തുടങ്ങിയ പടരുന്ന ഏതൊരു ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. Video credit : MALANAD WIBES