പഴയ തോർത്ത് മതി ഇനി അടുക്കളയിലും പുതിന കാട് പോലെ വളരും! ഒരു ചെറിയ പുതിന തണ്ടിൽ നിന്നും നിറയെ പുതിന പറിക്കാം!! | Easy Puthina Krishi Using Thorthu

Easy Puthina Krishi Using Thorthu

Easy Puthina Krishi Using Thorthu : പഴയ തോർത്ത് ഉണ്ടോ? ഇനി പഴയ തോർത്ത് ചുമ്മാ കത്തിച്ചു കളയല്ലേ! വെള്ളം ഒഴിക്കണ്ട ഒരു തരി മണ്ണും വേണ്ട! ഈ ഒരു സൂത്രം അറിഞ്ഞാൽ അടുക്കളയിൽ പുതിന കാട് പോലെ വളരും; നുള്ളി നുള്ളി മടുക്കും. ഒരു ചെറിയ പുതിന തണ്ടിൽ നിന്നും നിറയെ പുതിന പറിക്കാം! ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന മെന്ത അധവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന സസ്യമാണ് പുതിന.

പുതിന സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ്. പൈനാപ്പിൾമിന്റ്, പെപ്പർമിന്റ് എന്നിങ്ങനെ പലയിനം പുതിന ഇനങ്ങളുണ്ട്. ഇതിന്റെ തണ്ട് മുറിച്ച്‌ നട്ടാൽ ഇത് മണ്ണിൽ പടർന്ന് വളരും. ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു പഴയ തോർത്ത് ഉപയോഗിച്ച് പുതിന എങ്ങനെ കാട് പോലെ വളർത്താം എന്നതിനുള്ള ഒരുഗ്രൻ ടിപ്പാണ്. തോർത്ത് ഉപയോഗിക്കുക മാത്രമല്ല മണ്ണും വെള്ളവും വളവുമൊന്നും കൊടുക്കാതെ

നമ്മുടെ അടുക്കളയിൽ തന്നെ എങ്ങനെ ഈസിയായി പുതിന വളർത്തിയെടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു പഴയ തോർത്ത് എടുത്ത് വക്കുക. അതിന് ശേഷം ഒരു ഡബ്ബ എടുക്കുക. ശേഷം ഈ ഡബ്ബയുടെ അടപ്പിന്റെ മുകളിൽ അൽപ്പം വലിയൊരു ഓട്ടയുണ്ടാക്കി കൊടുക്കുക. ശേഷം ഈ ഡബ്ബയുടെനടുഭാഗം മുറിച്ചെടുക്കുക. ശേഷം ഡബ്ബ അടപ്പ് ഉപയോഗിച്ച് അടച്ച് വക്കുക. നേരത്തെ എടുത്ത് വച്ച തോർത്തെടുത്ത് ഒരിഞ്ച് വീതിയിൽ മുറിച്ചെടുക്കുക.

തിരി പോലെ തെരക്കാനാണ് ഇങ്ങനെ മുറിച്ചെടുത്തത്‌. ശേഷം നമ്മളെടുത്ത കുപ്പിയുടെ നീളത്തിനേക്കാൾ കുറച്ച് കൂടുതൽ എടുത്ത് മുറിച്ച്‌ കൊടുക്കുക. മുറിച്ചെടുത്ത ഭാഗം ഒന്ന് കൂടെ നന്നായി തിരി തെരക്കുന്ന പോലെ തെരത്തു കൊടുത്ത ശേഷം ഇതിന്റെ നടുഭാഗത്ത് ഒന്ന് കെട്ടിടുക. ഒരു പഴയ തോർത്ത് ഉപയോഗിച്ച് പുതിന എങ്ങനെ വളർത്താം എന്നറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ്. Video Credit : PRS Kitchen