കഞ്ഞിവെള്ളം കൊണ്ട് ഈ സൂത്രം ചെയ്താൽ മതി മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഠപ്പേന്ന് ഉണക്കാൻ! കണ്ടു നോക്കൂ ഞെട്ടും നിങ്ങൾ!! | Easy To Remove Weeds Using Kanjivellam

Easy To Remove Weeds Using Kanjivellam

Easy To Remove Weeds Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് പലവിധ ടിപ്പുകളും ചെയ്തു നോക്കാവുന്നതാണ്. അതിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ടിപ്പു മുതൽ വീട്ടുമുറ്റത്തെ ആവശ്യമില്ലാത്ത പുല്ല് നശിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തെടുക്കാം എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം.

അത്തരം ടിപ്പുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ചായകുടിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പുകളിൽ കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ അത് കഴുകി വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം കഞ്ഞിവെള്ളമെടുത്ത് അതിലേക്ക് അല്പം ടൂത്ത് പേസ്റ്റും, ഉജാലയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് ലായനി ഒന്ന് നേർപ്പിച്ച ശേഷം അതിലേക്ക് കറപിടിച്ച കപ്പുകളും സ്പൂണുകളും ഇട്ടുവയ്ക്കാവുന്നതാണ്.

അല്പനേരം കഴിഞ്ഞ് പാത്രം കഞ്ഞിവെള്ളത്തിൽ നിന്നും എടുക്കുമ്പോൾ അതിലെ കറകളെല്ലാം കളഞ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇതേ സൊല്യൂഷൻ ഉപയോഗപ്പെടുത്തി തന്നെ ചെറിയ സ്റ്റാൻഡുകൾ, അടുക്കളയിലെ സ്ലാബുകൾ, തിട്ടുകൾ എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഈ സൊല്യൂഷൻ ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയശേഷം ബാത്റൂമിലെ കറപിടിച്ച പൈപ്പുകൾ, മിറേഴ്സ് എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി ബാക്കി വരുന്ന കഞ്ഞിവെള്ളം ഒരു ഐസ് ട്രെയിൽ ഒഴിച്ച് വയ്ക്കുക.

ശേഷം ഈ ക്യൂബുകൾ എടുത്ത് മുഖത്ത് മസാജ് ചെയ്തു കൊടുത്താൽ മാത്രം മതിയാകും. വീടിന്റെ മുറ്റത്ത് അനാവശ്യമായി വളർന്നുനിൽക്കുന്ന പുല്ല് എളുപ്പത്തിൽ കരിച്ചു കളയാനും കഞ്ഞിവെള്ളം ഉപയോഗപ്പെടുത്താം. അതിനായി കഞ്ഞിവെള്ളത്തിലേക്ക് അല്പം കല്ലുപ്പും ഏതെങ്കിലും സോപ്പുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് പുല്ല് കൂടുതലായി വളരുന്ന ഭാഗങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ അവ പെട്ടെന്ന് കരിഞ്ഞു പോകുന്നതായി കാണാൻ സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy To Remove Weeds Using Kanjivellam Credit : Sabeena’s Magic Kitchen