ഇതൊന്ന് പയറു ചെടിക്ക് ഒഴിച്ച് കൊടുത്തു നോക്ക്! ഇനി പയർ പൊട്ടിച്ചു മടുക്കും; വള്ളിപ്പയർ കുലകുത്തി കായ്ക്കാൻ!! | Easy Vallipayar Krishi Tips

Easy Vallipayar Krishi Tips

Easy Vallipayar Krishi Tips : ഇതൊന്ന് പയറു ചെടിക്ക് ഒഴിച്ച് കൊടുത്തു നോക്ക്! വള്ളിപ്പയർ കുലകുത്തി കായ്ക്കാൻ ഇതൊരു കപ്പ് ഒഴിച്ച് കൊടുത്താൽ മതി! ഇനി കിലോക്കണക്കിന് പയർ പൊട്ടിച്ചു മടുക്കും; പയർ കൃഷി 100 മേനി വിളയാൻ കിടിലൻ സൂത്രവിദ്യ! എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറി ആണല്ലോ വള്ളിപ്പയർ. വള്ളിപ്പയർ കൃഷിക്ക് ആദ്യമായി വട്ടത്തിൽ തടം കുഴിച്ചെടുക്കുക ആണ് ചെയ്യേണ്ടത്.

ശേഷം തടമെടുത്ത മണ്ണ് ചെറുതായി ഇളക്കി ഒരു സ്പൂൺ കുമ്മായം 15 ദിവസത്തേക്ക് വിതറി ഇടുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് മണ്ണിനെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ്. കൂടാതെ ചെടികൾക്ക് ആവശ്യമായ കാൽസ്യം നൽകുന്നതിനും കുമ്മായത്തിന്റെ പങ്ക് വളരെ വലുതാണ്. ഉണങ്ങിയ മണ്ണാണെങ്കിൽ ശകലം വെള്ളം തളിച്ച് ഇട്ടെങ്കിൽ മാത്രമേ കുമ്മായം മണ്ണിനോട് ചേരുകയുള്ളൂ.

പയർ വിത്ത് മൂന്നു മണിക്കൂർ വെള്ളത്തിൽ ഇട്ടതിനു ശേഷം എടുക്കാവുന്നതാണ്. വിത്തു പാകുവാനായി കുറച്ചു മണ്ണ് എടുത്തതിനുശേഷം കുറച്ചു ചകിരിച്ചോറും മണ്ണിരക്കമ്പോസ്റ്റും ഇട്ടു നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് ഈ മൂന്നു മിശ്രിതം കൂടി വിത്ത് പാകുവാൻ എടുക്കുന്ന ട്രെയിൽ ഇട്ടതിനുശേഷം വിത്ത് കുഴിച്ചു വയ്ക്കുക. 15 ദിവസം കഴിയുമ്പോഴേക്കും വിത്ത് ചെറുതായി മുളച്ചു വന്നിട്ടുണ്ടാകും.

നമ്മൾ കുമ്മായം ഇട്ട് തടമെടുത്ത് അവിടെ എല്ലുപൊടിയും ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മിക്സ് ചെയ്തു ഇട്ട് ഇളക്കിയെടുക്കുക. വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും 100 ഗ്രാം വീതവും ചാണകപ്പൊടി കുറച്ചു കൂടുതലും ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. ചെടികളുടെ എല്ലാം വളർച്ചയുടെ അടിസ്ഥാനഘടകമാണ് ചാണക പൊടി. പയർ കൃഷിയുടെ തുടക്കം മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ കാര്യങ്ങളും അറിയാൻ വീഡിയോ കാണൂ. Video credit : Malus Family