Easy Water Tap Repair Tips : അടുക്കളയിലോ ബാത്ത്റൂമിലോ ഉള്ള വാട്ടർ ടാപ്പിൽ നിന്ന് വെള്ളം തുള്ളി തുള്ളിയായി ഒലിക്കുന്നത് പല വീടുകളിലും കാണുന്ന ഒരു സാധാരണ പ്രശ്നമാണ്. ആദ്യം ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും, ദിവസങ്ങൾ കഴിയുമ്പോൾ ധാരാളം വെള്ളം പാഴാകാൻ ഇതുമതി. എല്ലാ പ്രശ്നങ്ങൾക്കും പ്ലംബറെ വിളിക്കണമെന്നില്ല. ചെറിയ തകരാറുകളാണെങ്കിൽ വീട്ടിൽ തന്നെ സുരക്ഷിതമായി പരിശോധിച്ച് പരിഹരിക്കാൻ പലപ്പോഴും സാധിക്കും. പല വീടുകളിലും ഇടയ്ക്ക് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ടാപ് കേടാവുന്നത്. ഒരു പ്ലമ്പറെ വിളിച്ചാൽ പെട്ടെന്ന് വരണമെന്നുമില്ല.
ടാപ്പിൽ നിന്നും വെള്ളം കളയുന്നത് വളരെ അധികം അലോസരം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ആദ്യം തന്നെ വീടിന്റെ പുറത്തുള്ള മെയിൻ വാൽവ് ഓഫ് ചെയ്യുക. പൈപ്പിന്റെ മുകളിലെ ചെറിയ ഗ്യാപ് അഴിച്ചിട്ടു ഏറ്റവും ചെറിയതായ 1.5 യുടെ എൽ ആൻകി ( L Anki ) ഉപയോഗിച്ച് ആ ഭാഗം അഴിച്ചെടുക്കുക. അതിന് ശേഷം ഒരു കട്ടിങ് പ്ലെയർ ഉപയോഗിച്ച് മുകളിലെ സ്ക്രൂ പോലെയുള്ള സാധനം ലൂസ് ചെയ്യണം. ഡിസ്ക് സ്പിൻറ്റൽ എന്നാണ് ആ കാണുന്ന സ്ക്രൂ പോലെയുള്ള സംഭവത്തിന്റെ പേര്. സിങ്ക് ടാപ്, ആംഗിൾ വാൽവ്, വാഷ് ബേസിൻ ടാപ്, പഴയ തരം ടാപ്പിലും ഈ ഒരു സാധനം മാത്രമേ ചീത്തയാവുകയുള്ളൂ.
അപ്പോൾ ഇത് മാറ്റി ഇടുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഇത് കടയിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. ഇത് പഴയ സ്പിന്റൽ ഊരിയ ഭാഗത്തേക്ക് ഇട്ടു കൊടുത്തിട്ട് കട്ടിങ് പ്ലേയർ അല്ലെങ്കിൽ സ്പാനർ ഉപയോഗിച്ച് നല്ലത് പോലെ മുറുക്കി കൊടുക്കണം.അതിന് ശേഷം നമ്മൾ നേരത്തെ ഊരി വച്ച ടാപ്പിന്റെ മുകൾ ഭാഗം തിരികെ വയ്ക്കണം. ഇതിനായി നേരത്തെ ഉപയോഗിച്ച 1. 5 എൽ ആൻകി ഉപയോഗിച്ച് മുറുക്കാൻ സാധിക്കും. മെയിൻ വാൽവ് ഓൺ ചെയ്തിട്ട് ടാപ് തുറന്നു നോക്കാം. ഇനി മുതൽ വീട്ടിലെ ടാപ് കേടാവുമ്പോൾ ആരെയും ആശ്രയിക്കാതെ നമുക്ക് തന്നെ അതെ ശരിയാക്കാം.
ഇതിനോടൊപ്പമുള്ള വീഡിയോയിൽ ഒരു സാധനത്തെ പറ്റിയും വിശദമായി തന്നെ പറയുന്നുണ്ട്. വിഡിയോ മുഴുവനായി കണ്ടു നോക്കൂ. ടാപ്പ് കൂടുതൽ കാലം നല്ല നിലയിൽ ഉപയോഗിക്കാൻ അത് അമിതബലം ഉപയോഗിച്ച് തുറക്കുകയോ അടയ്ക്കുകയോ ചെയ്യാതിരിക്കുക. ഇടയ്ക്കിടെ ചോർച്ചയുണ്ടോ എന്ന് പരിശോധിക്കുന്നതും ചെറിയ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിക്കുന്നതും വലിയ അറ്റകുറ്റപ്പണികൾ ഒഴിവാക്കാൻ സഹായിക്കും. അറ്റകുറ്റപ്പണി തുടങ്ങുന്നതിന് മുമ്പ് പ്രധാന ജലവിതരണം നിർബന്ധമായും അടയ്ക്കുക. പഴയ വാഷറോ ഒ-റിംഗോ മാറ്റുമ്പോൾ അതേ വലിപ്പത്തിലുള്ള ഭാഗം മാത്രം ഉപയോഗിക്കുക. Video credit : Mary Sebastian