Fridge Tips Using Broomstick : എല്ലാ വീടുകളിലും ചെയ്യാൻപറ്റുന്ന കുറച്ച് ഉപകാരപ്രദമായ ടിപ്സ് പരിചയപ്പെടാം. കുഞ്ഞുകുട്ടികൾ വീട്ടിലുണ്ടെങ്കിൽ ചുമര് മുഴുവൻ ചിത്രം ആയിരിക്കുമല്ലേ.? സ്കെച്ച്, പേന, പെൻസിൽ എന്നിവ കൊണ്ടെല്ലാം വരഞ്ഞുവച്ച ചിത്രങ്ങൾ മായ്ച്ച് പഴയ പോലെയാക്കാൻ ഒരു കിടിലൻ ടിപ് ഉണ്ട്. ഒരു ചെറുനാരങ്ങയുടെ പകുതിയെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് കുരു മാറ്റുക. ഇനി വെള്ളനിറത്തിലുള്ള ഏതെങ്കിലുമൊരു പേസ്റ്റെടുക്കുക.
അര സ്പൂണോളം പേസ്റ്റ് ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ച് വിംലിക്വിഡ് ചേർക്കുക.ഇനിയിത് മിക്സ്ചെയ്ത് ഒരു പേസ്റ്റ് ആക്കുക. ഈ സൊല്യൂഷൻ ഒരു ടൂത്ബ്രഷ് ഉപയോഗിച്ച് കൊണ്ട് കറയുള്ള ഭാഗങ്ങൾ ഉരച്ചു വൃത്തിയാക്കുക. ഇതൊരു തുണി വെച്ച് തുടച്ചു മാറ്റിയാൽ പാടുകളൊന്നുമില്ലാതെ ചുമര് വൃത്തിയായതുകാണാം. ഇതുപോലെ തന്നെ എന്തുകൊണ്ടുള്ള കറയാണെങ്കിലും പെട്ടെന്ന് വൃത്തിയാക്കിയെടുക്കാം.
സ്വിച്ച്ബോഡിന് മുകളിലുള്ള അഴുക്ക് അതിനുചുറ്റും പറ്റിയ അഴുക്ക് എന്നിവയെല്ലാം ഈ സൊല്യൂഷൻ ഉപയോഗിച്ച് വൃത്തിയാക്കാം. മാത്രമല്ല അടുക്കളയിലുമിത് രാജാവാണ്. കുക്കറിന്റെ മൂടിയിൽ പറ്റിയ കറുത്ത കളർ മാറ്റാൻ ഇതുപയോഗിക്കാം. സൊല്യൂഷൻ 10 മിനിറ്റ് തേച്ചുവെച്ച ശേഷം തുടച്ചു വൃത്തിയാക്കിയാൽ മതി. ഫ്രിഡ്ജിന്റെയരികിൽ പറ്റിക്കിടക്കുന്ന അഴുക്കു കളയാനും ഇത് വളരെ ഉപകാരപ്രദമാണ്. ഇത് വൃത്തിയാക്കുമ്പോൾ ഫ്രിഡ്ജിന്റെ കറണ്ടുപയോഗം
കുറയുകയും ചെയ്യുന്നു. അതുപോലെതന്നെ ഫ്രിഡ്ജിന്റെ താഴെഭാഗത്തു കുറച്ച് ഐസ്ക്യൂബുകൾ വെച്ച് കൊടുത്താൽ ഫ്രിഡ്ജ് കറണ്ടു വലിക്കുന്നത് കുറക്കാം, സാധനങ്ങൾ കുത്തി നിറക്കാതെ സൂക്ഷിച്ചാലും ഇത് കുറക്കാം. മണിപ്ലാന്റ് നന്നായി ബുഷി ആയി വളരാൻ പച്ച ഈർക്കിൾ മതി. വള്ളിപോലെ ആയ മണിപ്ലാന്റിൽ അതിന്റെ വേര് വീണ്ടും മണ്ണിലേക്കാക്കി ഈർക്കിൾ വളച്ച് വള്ളി നടുവിലക്കി കുത്തിവെക്കുക. ബാക്കി ടിപ്പുകളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Fridge Tips Using Broomstick Credit : Ansi’s Vlog