Healthy Puttu Recipe : എത്ര കൂടിയ കൊളസ്ട്രോൾ ആണ് എന്നുണ്ടെങ്കിലും ഷുഗർ ആണെന്നുണ്ടെങ്കിലും ഈ ഒരു പുട്ട് ഒരാഴ്ച കഴിച്ചാൽ നമുക്ക് കൊളസ്ട്രോളും ഷുഗറും എല്ലാം കുറയ്ക്കാൻ സാധിക്കും. മുരിങ്ങയിലയും ഓട്സും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണിത്. ഈ ഒരു പുട്ട് ഡെയിലി കഴിക്കാമെങ്കിൽ നമ്മുടെ കൊളസ്ട്രോളും ഷുഗറും എല്ലാം നമുക്ക് കണ്ട്രോൾ ചെയ്തു കൊണ്ട് വരാൻ സാധിക്കുന്നതാണ്.
Ingredients
- മുരിങ്ങ ഇല – 4 തണ്ട്
- ഓട്സ് – 2 കപ്പ്
- തേങ്ങ ചിരകിയത് – 1/2 മുറി
- ഉപ്പ് – ആവശ്യത്തിന്
ആദ്യം തന്നെ ഒരു ബൗളിലേക്ക് മുരിങ്ങയില അടർത്തി മാറ്റിയിട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് ഓട്സ് ചേർത്തു കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേർത്തു കൊടുത്ത് വീണ്ടും കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ഈ ഒരു മിക്സ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് ഒന്ന് പൊടിച്ച് എടുക്കുക. ശേഷം ഇതിലെ നനവ് കുറവാണ് എന്നുണ്ടെങ്കിൽ കുറച്ചു വെള്ളം തളിച്ചു കൊടുത്ത് ആവശ്യത്തിന് നനവോടു കൂടി പുട്ട് പൊടി പോലെ ആക്കി എടുക്കുക.
ശേഷം ഇത് കുറച്ചു നേരം അടച്ചു വെക്കുക. വീണ്ടും തുറന്നു കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് പുട്ട് ചുട്ടെടുക്കാം. അതിനായി ചൂടാക്കിയ ഒരു പുട്ടിന്റെ കുറ്റിയിലേക്ക് ഈയൊരു ഫില്ലിംഗ് ചേർത്തു കൊടുത്തു വീണ്ടും ആവി കേറ്റാൻ വെക്കുക. ശേഷം ആവി വന്ന് കഴിയുമ്പോൾ തീ കുറച്ചു വെച്ച് ഒരു മിനിറ്റ് കൂടി ഒന്ന് ആവി കേറ്റി എടുക്കുക. ഇനി ഇതൊരു സെർവിംഗ് പ്ലേറ്റിലേക്ക് കുത്തി മാറ്റാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Healthy Puttu Recipe Credit : Anithas Tastycorner
Healthy Puttu Recipe: Easy Nutritious Breakfast
- Use whole-grain rice flour or a mix of rice and ragi flour.
- Add a little salt to the flour.
- Sprinkle water gradually and mix until the flour becomes moist and crumbly.
- Add fresh grated coconut between the flour layers.
- Avoid adding too much water to keep the puttu soft and fluffy.
- Fill the puttu maker without pressing the flour too tightly.
- Steam the puttu for about 5–7 minutes.
- Serve hot with banana, chickpeas or a vegetable curry.
- Add ragi or oats flour for extra fiber and variety.
- Use moderate coconut portions for a balanced breakfast.