ചോറിന് പകരം ഈ സാലഡ് കഴിച്ചു നോക്കൂ വയർ ചുരുങ്ങി വരും! ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയ്ക്കാം!! | Healthy Salad For Weight Loss

Healthy Salad For Weight Loss : ബിരിയാണിയും, നെയ്ച്ചോറും ഒക്കെ കഴിക്കുമ്പോൾ സാലഡ് ഇല്ലാതെ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല അല്ലേ. അതിനാൽ വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം വച്ചു കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കിടിലനൊരു സാലഡ് പരീക്ഷിച്ചാലോ. കക്കിരി വീട്ടിലുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കാം ഈ അടിപൊളി സാലഡ്. ഇത് നമുക്ക് ഒരുപാട് ഹെൽത്തി ആയിട്ടുള്ള സാലഡ് ആണിത്. ചോറിന് പകരം ഈ സാലഡ് കഴിച്ചാൽ മതി ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി, വയർ ചുരുങ്ങി വണ്ണം കുറയ്ക്കാം.

ഇതിനായി ആദ്യം ഒരു കക്കിരി എടുക്കുക. ശേഷം ഉപ്പും മഞ്ഞളും ഇട്ട വെള്ളത്തിൽ അര മണിക്കൂർ മുക്കി വെച്ച് കഴുകിയെടുക്കണം. ശേഷം കക്കിരി വട്ടത്തിൽ അരിഞ്ഞെടുക്കാം. തുടർന്ന് ഒരു സവാളയെടുത്ത് കനം കുറച്ച് അരിയാം. നമുക്ക് ഇഷ്ട്ടമുള്ള രീതിയിലിത് അരിയാവുന്നതാണ്. ശേഷം ഒരു തക്കാളി എടുത്ത് ചെറുതായി അരിയുക. പുളി ഉള്ള തക്കാളി ആണെങ്കിൽ ഒന്നോ, രണ്ടോ കഷ്‌ണം എടുത്താൽ മതി. അല്ലെങ്കിൽ സാലഡിന് പുളി കൂടാൻ സാധ്യതയുണ്ട്. ഇനി പത്തു അണ്ടിപ്പരിപ്പ് കുതിരാനായി വെക്കാം.

ശേഷം അല്പം കുരുമുളക് പൊടിയും ചേർത്ത് പേസ്റ്റ് പരുവത്തിലിത് മിക്സി ജാറിലിട്ട് അരച്ചെടുക്കാം. തുടർന്ന് അല്പം പനീറും കൂടെ ചേർത്ത് ഒന്നുകൂടെ നന്നായൊന്ന് അരച്ചെടുക്കാം. പിന്നീട് അതിലേക്ക് അല്പം മല്ലിയിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ക്രഷ് ചെയ്‌തെടുക്കാം. പിന്നീട് മാറ്റി വെച്ച സാലഡിലേക്കിതിട്ട് അല്പം നാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ്‌ ചെയ്യാം. ടേസ്റ്റിയും ഹെൽത്തിയുമായ സാലഡ് റെഡി. വൈകുന്നേരമിത് കഴിക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കുന്നതാണ്.

കൂടാതെ വളരെ ഹെൽത്തിയായ റെസിപ്പി കൂടിയാണിത്. ചോറിനൊപ്പമിത് കഴിക്കണമെന്ന് നിർബന്ധമില്ല. ബ്രൗൺ ബ്രെഡിന്റേയും, മൾട്ടി ഗ്രീൻ ബ്രെഡിന്റേയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ സാലഡാണിത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഉണ്ടാക്കി കഴിച്ചു നോക്കൂ. Healthy Salad For Weight Loss Credit : It’s Me Ish

Healthy Salad for Weight Loss: 10 Easy Tips

  • Choose leafy greens and fresh vegetables as the base of your weight-loss salad.
  • Add protein such as boiled eggs, beans, chickpeas or grilled chicken for better fullness.
  • Include fiber-rich vegetables to help you feel satisfied for longer.
  • Use healthy fats such as nuts, seeds or avocado in moderate portions.
  • Choose lemon juice or a light homemade dressing instead of creamy dressings.
  • Avoid adding excess cheese, fried toppings or sugary sauces.
  • Keep portion sizes balanced even when using healthy ingredients.
  • Drink enough water along with a healthy, balanced diet.
  • A nutrient-rich salad can help replace higher-calorie meals or snacks.
  • Weight loss depends on overall calorie intake, physical activity and healthy eating habits, not one specific salad.

Read also : ദീർഘ കാലമായി സയാറ്റിക്ക പ്രശ്നമുണ്ടോ? നടുവിൽ നിന്നും കാലിലേക്ക് പടരുന്ന വേദന എളുപ്പം സുഖപ്പെടുത്താം! വീട്ടിൽ തന്നെ ചെയ്യാവുന്ന സിമ്പിൾ വ്യായാമം!! | Sciatica Stretches to Ease Nerve Pain

healthHealthy SaladRecipeSaladSalad RecipeTasty RecipesWeight Loss