ഈ ചേരുവ കൂടി ചേർത്ത് വറ്റൽ മുളക് പൊടിച്ചാൽ മതി! മുളകിന് രുചി ഇരട്ടിയാകും പൂപ്പൽ വരാതെ കേടാവാതെ കൂറേ കാലം സൂക്ഷിക്കാം!! | Homemade Chili Flakes Tips

Homemade Chili Flakes Tips : എല്ലാദിവസവും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന കറികളിൽ ഒഴിച്ചു കൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ ഉണക്കമുളകും, മുളകുപൊടിയും. സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള മുളകുപൊടി പാക്കറ്റ് ആയി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ അതിന് പകരമായി ഉണക്കമുളക് ഉപയോഗിച്ച് ഒരു മസാലകൂട്ടും, ചില്ലി ഫ്ലേക്സും എങ്ങനെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. നല്ല മുളക് തിരഞ്ഞെടുത്ത് ശരിയായി ഉണക്കിയെടുത്താൽ നല്ല മണവും എരിവും ഉള്ള മുളക് ഫ്ലേക്സ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.

കടയിൽ നിന്ന് വാങ്ങുന്ന പാക്കറ്റിന് പകരം വീട്ടിൽ തന്നെ ഉണക്കമുളക് ഉപയോഗിച്ച് മുളക് ഫ്ലേക്സ് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഉണക്കമുളക് നല്ല രീതിയിൽ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി എടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് 100 ഗ്രാം അളവിൽ ഉണക്കമുളക് ഇട്ടുകൊടുക്കാം. മീഡിയം ഫ്ലെയിമിൽ വച്ചാണ് മുളക് വഴറ്റിയെടുക്കേണ്ടത്. അതോടൊപ്പം തന്നെ രണ്ട് ചെറിയ കഷ്ണം ചുക്കുകൂടി മുളകിനോടൊപ്പം ഇട്ട് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂടൊന്ന്‌ ആറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് ചില്ലി ഫ്ലേക്സ് രൂപത്തിൽ പൊടിച്ചെടുക്കാവുന്നതാണ്.

ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ എയർ ടൈറ്റായ കണ്ടൈനറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. മറ്റൊരു രീതി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് 100 ഗ്രാം അളവിൽ ഉണക്കമുളകും, ഒരു ടേബിൾ സ്പൂൺ അളവിൽ മല്ലിയും ചേർത്ത് ചൂടാക്കി എടുക്കുക. അതിന്റെ ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് തരികളില്ലാത്ത രൂപത്തിൽ പൊടിച്ചെടുത്ത ശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന മസാലക്കൂട്ടുകൾ ഉപയോഗപ്പെടുത്തി കിടിലൻ ടേസ്റ്റിൽ ഒരു ലിവർ ഫ്രൈ തയ്യാറാക്കാവുന്നതാണ്.

അതിനായി ലിവർ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അത് നല്ലതുപോലെ കഴുകി നേരത്തെ പൊടിച്ചു വച്ച മുളക് പൊടിയും, മസാല പൊടിയും, അല്പം മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും, കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ശേഷം സ്റ്റൗ ഓൺ ചെയ്ത് ലിവർ ഫ്രൈ തയ്യാറാക്കി എടുക്കാവുന്നതാണ്. ചെറിയൊരു നുള്ള് മുളകുപൊടി പോലും ഒരു വിഭവത്തിന് മികച്ച നിറവും രുചിയും നൽകാൻ സഹായിക്കും.വീട്ടിൽ തയ്യാറാക്കിയ മുളക് ഫ്ലേക്സ് ഉപയോഗിക്കുമ്പോൾ ഓരോ വിഭവത്തിനും നല്ല പുതുമയുള്ള എരിവും മണവും ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Thoufeeq Kitchen

Homemade Chilli Flakes: 10 Easy Tips for Fresh and Spicy Chilli Flakes

  • Choose Fresh Chillies: Select fully ripe, healthy red chillies.
  • Wash Properly: Clean the chillies and remove dirt.
  • Dry Thoroughly: Sun-dry until completely crisp.
  • Remove Stems: Cut off the stems before processing.
  • Roast Lightly: Dry-roast briefly on low heat for extra aroma.
  • Cool Completely: Allow chillies to cool before crushing.
  • Crush Coarsely: Use a mixer grinder or mortar and pestle.
  • Adjust Spice Level: Remove some seeds for milder flakes.
  • Store Airtight: Keep in a clean, completely dry airtight container.
  • Preserve Freshness: Store away from moisture, heat, and direct sunlight.

Read also : കുരുമുളക് പൊടിക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് പൊടിക്കൂ! കറികളുടെ രുചി രുചി പത്തിരട്ടിയാകും; വീട്ടിൽ തന്നെ നല്ല മണവും രുചിയുമുള്ള കുരുമുളക് പൊടി തയ്യാറാക്കാം!! | Homemade Black Pepper Powder

തുരുമ്പ് പിടിച്ച കത്തിയും വെട്ടുകത്തിയും പുതിയപോലെ ആക്കാം ഈ ഒരു സൂത്രം ചെയ്താൽ! ഇതൊന്ന് തൊട്ടാൽ മതി നിമിഷ നേരം കൊണ്ട് തുരുമ്പും കറയും വൃത്തിയാക്കാം!! | Remove Rust from Knives

Chili FlakesKitchen TipsTipsTips and Tricks