
ഇത് ഒരു സ്പൂൺ മാത്രം മതി! കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും തൊണ്ട വേദന മാറ്റും ചുമ കുറയ്ക്കും നാരങ്ങ ഒറ്റമൂലി!! | Homemade Cough Syrup
Homemade Cough Syrup
Homemade Cough Syrup : കുട്ടികളും മുതിർന്നവരിലും വരുന്ന ചുമ കഫക്കെട്ട് എന്നിവയെല്ലാം മാറ്റിയെടുക്കാൻ പറ്റിയ ഒരു ഹോം റെമഡിയുടെ റെസിപ്പി ആണിത്. വളരെ സിമ്പിൾ ആയി നമുക്കിത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നോർമലി വീട്ടിൽ ഉപയോഗിക്കുന്ന ചേരുവകൾ മാത്രമേ ഇതിൽ ഉപയോഗിച്ചിട്ടുള്ളൂ. തേൻ എല്ലാം ചേർത്ത് കൊടുക്കുന്നത് കൊണ്ട് തന്നെ കുട്ടികളും പെട്ടെന്ന് തന്നെ ഇത് കുടിച്ചോളും. അങ്ങനെ ചുമ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഒരു ഇംഗ്ലീഷ് മരുന്ന് കുടിക്കാതെ തന്നെ മാറ്റിയെടുക്കാം.
അതിനായി ആദ്യം ഒരു നാരങ്ങ എടുത്ത് അത് രണ്ടായി മുറിക്കുക. ഇനി ഇതിലെ കുരുവെല്ലാം കളഞ്ഞ ശേഷം ഒരു ബൗളിലേക്ക് പിഴിഞ്ഞെടുക്കുക. ഇനി വേറൊരു ബൗളിലേക്ക് ഇഞ്ചി ചതച്ചതിന്റെ നീര് വേണം എടുക്കാൻ. അതിനായി ഇഞ്ചി നന്നായി ചതച്ച ശേഷം അത് പിഴിഞ്ഞ് അതിന്റെ നീര് എടുക്കുക. നീര് എടുത്ത ശേഷം കുറച്ചുനേരം അങ്ങനെ തന്നെ വെക്കുക. അപ്പോൾ അടിയിൽ കുറച്ച് കട്ടിക്ക് വരും അത് നമുക്ക് ആവശ്യമില്ല. നമുക്ക് മുകളിലുള്ള ഇഞ്ചിനീര് മാത്രം മതി.
ഇനിയൊരു ബൗളിലേക്ക് ഒരു ടേബിൾ ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ ഇഞ്ചിനീരും ചേർക്കുക. ശേഷം അതിലേക്ക് നല്ല ചെറുതേൻ ഒരു ടീസ്പൂൺ കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. കുട്ടികൾക്ക് കൊടുക്കുമ്പോൾ തേൻ കുറച്ചുകൂടി കൂടുതൽ ചേർത്തു കൊടുക്കുനതാവും നല്ലത്. ഇനി ഷുഗർ ഉള്ള ആളുകൾക്കാണ് കൊടുക്കുന്നത് എങ്കിൽ ഇതുപോലെ തന്നെ നാരങ്ങാനീരും ഇഞ്ചി നീരും ഒരേ അളവിൽ എടുത്ത ശേഷം മിക്സ് ചെയ്യുക.
ശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ട് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് കുട്ടികൾക്കൊക്കെ കൊടുക്കുമ്പോൾ ചുമ തുടങ്ങുന്ന ആ ഒരു സമയം തന്നെ കൊടുക്കാൻ ശ്രദ്ധിക്കുക. കുറച്ചു കഴിഞ്ഞ് കൊടുക്കുമ്പോൾ അതനുസരിച്ച് ഇതിന്റെ എഫക്ട് പിടിച്ചു കിട്ടാൻ കുറച്ചു സമയം എടുക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോ കണ്ടു നിങ്ങൾക്ക് വിശദമായി മനസ്സിലാക്കാം. Homemade Cough Syrup Credit : Tips Of Idukki
Homemade Cough Syrup: 10 Easy Natural Tips
- Honey is a simple homemade option that may help soothe a cough.
- Warm water with honey and lemon can provide temporary throat relief. (nhs.uk)
- Use pure honey without adding unnecessary ingredients.
- Drink plenty of fluids to help keep the throat moist.
- Ginger can be added for flavor, but it is not a proven cure for cough.
- Avoid adding excessive sugar to homemade cough remedies.
- Do not give honey to babies under 1 year because of the risk of infant botulism. (cdc.gov)
- Homemade remedies may soothe symptoms but do not treat the underlying cause of every cough.
- A cough lasting more than 3 weeks should be medically evaluated. (nhs.uk)
- Breathing difficulty, chest pain or coughing up blood requires prompt medical attention.