ഇങ്ങനെ ആണെങ്കിൽ ഉരുളക്കിഴങ്ങ് കൃഷി എന്തെളുപ്പം! ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം.!! | How to grow potatoes easily

How to grow potatoes easily malayalam : സാധാരണയായി വീടുകളിൽ ഉരുളക്കിഴങ്ങ് വെച്ച് പിടിപ്പിക്കുമ്പോൾ മുള വന്നു കഴിഞ്ഞു മിക്കവാറും നാം അത് കളയാനാണ് പതിവ്. ചില ഗ്രോബാഗുകളിൽ ഉം കണ്ടെയ്നറുകളും ഒക്കെ പൊട്ടറ്റോ കൃഷി ചെയ്യാൻ പറ്റുന്നതാണ്. മുളപൊട്ടി ഉള്ള കിഴങ്ങ് മാറ്റി വയ്ക്കുകയോ കടകളിൽ നിന്നും വാങ്ങുകയോ ചെയ്യാവുന്ന താണ്.

ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസ ങ്ങളാണ് ഉരുള കിഴങ്ങു കൃഷി ചെയ്യാൻ ഏറ്റവും അനു യോജ്യമായ സമയം. മുളപൊട്ടിയ ഉരുളക്കിഴങ്ങ് തിരഞ്ഞെടുത്തതിനു ശേഷം ഓരോ മുളപൊട്ടിയ ഭാഗങ്ങളും വേർതിരിച്ചു വേർതിരിച്ച് കട്ട് ചെയ്ത് എടുക്കുക യാണ് ആദ്യം ചെയ്യേണ്ടത്. ഓരോന്നും തൈകൾ ആയിട്ട് കിട്ടുവാൻ വേണ്ടിയാണ് ഇങ്ങനെ മുറിച്ച് എടുക്കുന്നത്.

മുള പൊട്ടിയ ഭാഗം വേണം മണ്ണിലേക്ക് കുഴിച്ചു വയ്ക്കാൻ. പോട്ടിന്റെ പകുതി ഭാഗത്തോളം മണ്ണ് നിറച്ചു അതിനുശേഷം ഉരുളക്കിഴങ്ങ് നട്ട് കഴിഞ്ഞ വളർന്നു വരുംതോറും അതിലേക്ക് മണ്ണ് നിറച്ചു കൊടുക്കുക യാണ് ചെയ്യേണ്ടത്. ശേഷം നനച്ചുകൊടുത്താൽ ഒരാഴ്ചകൊണ്ട് തൈകൾ ആയി വളർന്നുവരുന്ന ആയിരിക്കും. നനച്ചു കൊടുക്കുമ്പോൾ ഒരുപാട്

വെള്ളം ഒഴിച്ച് കൊടുത്താൽ തണ്ടുകൾ ചീഞ്ഞു പോകുന്നതായിരിക്കും അതുകൊണ്ട് വളരെ കുറേശ്ശെ മാത്രമേ നനച്ചു കൊടുക്കണം. കൂടാതെ നിമാ വിരകളുടെ ആക്രമണം ചെടികൾക്ക് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പോർട്ടിംഗിൽ വേപ്പിൻപിണ്ണാക്ക് ചേർത്തു കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. Video Credits : salu koshy

Agriculturecultivationpotatoes