ഇതാണ് മല്ലിയില വർഷങ്ങളോളം സൂക്ഷിക്കാനുള്ള ആ രഹസ്യം! ഇനി ഒരു വർഷം വരെ മല്ലിയിലയുടെ രുചി പോകാതെ സൂക്ഷിക്കാം!! | How to Store Coriander Leaves for Long Time

How to Store Coriander Leaves for Long Time

How to Store Coriander Leaves for Long Time : ഒട്ടുമിക്ക കറികളിലും നമ്മൾ യൂസ് ചെയ്യുന്ന ഒന്നാണ് മല്ലിയില. നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് വാങ്ങിച്ചു കുറച്ചു ദിവസം സ്റ്റോർ ചെയ്യുമ്പോൾ തന്നെ അത് വാടിപ്പോകും. ഇനിമുതൽ ഇത് ഒരു കൊല്ലം വരെ വാടാതെ എങ്ങനെ നമ്മുടെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിച്ചു വെക്കാം എന്നുള്ള പലപല രീതികളാണ് നമ്മൾ ഇവിടെ നോക്കുന്നത്.

മല്ലിയില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ ടവൽ കൊണ്ട് അതിലെ വെള്ളമെല്ലാം ഒപ്പി മാറ്റിയെടുക്കുക. ശേഷം ഒരു ഗ്ലാസ് ജാറിലേക്ക് കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് ഈ ഒരു മല്ലിയിലയുടെ വേര് മുട്ടി നിൽക്കുന്ന പോലെ വെക്കുക. ശേഷം ഇതൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മുകൾ ഭാഗം മൂടി നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇനി മറ്റൊരു രീതി എന്നു പറയുന്നത് മല്ലിയില കഴുകിയ ശേഷം ഒരു ടിഷ്യൂ പേപ്പറിലേക്ക് ആക്കി

അതൊന്ന് റോൾ ചെയ്ത് എടുത്ത് ഒരു കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു കൊല്ലം വരെ മല്ലിയില കേടാവാതെ സൂക്ഷിക്കാനാണ് എന്നുണ്ടെങ്കിൽ മല്ലിയില കഴുകിയ ശേഷം അത് ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഇട്ട് നന്നായി ഒന്ന് റാപ്പ് ചെയ്ത ശേഷം ഫ്രീസറിൽ വയ്ക്കാം. ഇനി സ്ഥിരമായി പെട്ടെന്ന് എടുക്കാൻ ഉള്ളതാണ് എന്നുണ്ടെങ്കിൽ മല്ലിയില ചെറുതായി കട്ട് ചെയ്ത ശേഷം എയർ ടൈറ്റ് ആയ ഒരു ഗ്ലാസ് ബോട്ടിൽ ആക്കി അടച്ചു വെച്ച് ഫ്രിഡ്ജിലേക്ക് വെക്കാം.

എന്നിട്ട് ഇതിൽ നിന്ന് ഉപയോഗിച്ചു തീർന്ന ശേഷം നമുക്ക് ബാക്കി വെള്ളത്തിലൊക്കെ ഇട്ടു വച്ചിരിക്കുന്ന മല്ലിയില ഉപയോഗിച്ചാൽ മതിയാകും. വെള്ളത്തിൽ വച്ചിരിക്കുന്ന മല്ലിയിലയുടെ വെള്ളം രണ്ടു ദിവസം കൂടുമ്പോൾ മാറാൻ ശ്രമിക്കുക. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഫ്രഷ് ആയി തന്നെ കുറെ നാൾ വരെ മല്ലിയില യൂസ് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Store Coriander Leaves for Long Time Credit : Lekshmi’s Flavor Tips

How to Store Coriander Leaves for a Long Time: 10 Easy Tips

  • Choose Fresh Leaves: Select fresh, green coriander leaves.
  • Remove Yellow Leaves: Discard damaged and wilted leaves.
  • Dry Thoroughly: Remove excess moisture before storage.
  • Wrap in Tissue Paper: Cover the leaves with dry kitchen tissue.
  • Use an Airtight Container: Store them in a clean container.
  • Refrigerate Properly: Keep the container in the refrigerator.
  • Change Tissue Regularly: Replace damp tissue to prevent spoilage.
  • Use a Glass of Water: Place stems in a glass with a little water and cover loosely.
  • Freeze for Longer Storage: Chop leaves and freeze in small portions.
  • Avoid Wet Storage: Excess moisture can make coriander leaves spoil quickly.

Read also : ഇനി വെയിൽ വേണ്ട! കുക്കർ മതി മഴക്കാലത്ത് മല്ലിയും മുളകും ഗോതമ്പും എല്ലാം ഈസിയായി ഉണക്കി പൊടിക്കാൻ!! | Chilli Coriander Powder Tips

ഇഡ്ഡലി ചെമ്പിൽ ഇങ്ങനെ ചെയ്താൽ മതി! ഇനി കിലോ കണക്കിന് വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം ഈസിയായി ആർക്കും ഉണ്ടാക്കാം!! | Homemade Coconut Oil Using Idli Pot